Latest News

ദേശീയ ദിനത്തോടനുബന്ധിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ ഫര്‍വാനിയ ഫെബ്രുവരി 25, 26 തിയതികളില്‍ സൗജന്യ വൈദ്യ പരിശോധന

shifa

കുവൈത്ത്: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍
സെന്‍റര്‍ ഫര്‍വാനിയ
ഫെബ്രുവരി 25, 26 തിയതികളില്‍ സൗജന്യ വൈദ്യ പരിശോധന
പദ്ധതി അവതരിപ്പിക്കുന്നു.  കുവൈത്ത് സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഈ സേവനം ലഭ്യമാണ്.

കെ.കെ.എം.എ ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം

kkma foundation

കുവൈത്തിലെ സാമൂഹ്യ സേവന രംഗത്ത് പതിനഞ്ച് വർഷം പിന്നിട്ട, കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ  ഏർപ്പെടുത്തിയ കെ.കെ.എം.എ ഫൗൺണ്ടേഷൻ, 2015ലെ വിദ്യാഭ്യാസ അവാർഡുകൾ, കണ്ണൂരിൽ ,  കണ്ണൂർ യൂണിവേഴ്സിറ്റി വൈസ്സ് ചാൻസലർ ഖാദർ മങ്ങാട് വിതരണം  ചെയ്തു.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌ കോഴിക്കോട് ഫെസ്റ്റ് 2016 ആഘോഷിച്ചു

kozhikode fest 1

കുവൈറ്റ്‌: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ്‌ ആറാം  വാര്‍ഷികാഘോഷം കോഴിക്കോട്  ഫെസ്റ്റ് 2016  നു ആയിരങ്ങള്‍ സാക്ഷിയായി.  അബ്ബാസിയ ഇന്ത്യന്‍  സെന്‍ട്രല്‍ സ്കൂളിൽ അങ്കണത്തിൽ വെച്ച് നടന്ന ആഘോഷപരിപാടികള്‍  ബഹുമാനപ്പെട്ട ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ  ശ്രീ.സുബാഷിഷ് ഗോൾദാർ   ഉദ്ഘാടനം ചെയ്തു.

മലയാളി മീഡിയ ഫോറം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

mmf-students

കുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറത്തിന്‍െറ (എം.എം.എഫ്) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു.

Golden Achievement Award for Kuwait Keralite Businessman B.P.Nasser

Nasser Award 1

Mr. Nassar BP, Regional Director of Frontline Logistics Co W.L.L, Kuwait, when he was awarded
the Golden Achievement Awards Dubai 3rd Edition – 2015 in the category – ‘Logistics Industry’, a prestigious business award, on 16th January, 2016 at the Intercontinental Hotel, Dubai. He was amongst the 22 nominees who were nominated from across various segments.

ഫോക് കണ്ണൂര്‍ പത്താം വാര്‍ഷിക മഹോത്സവം അഞ്ചിന്

foke fest

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍െറ (ഫോക്) പത്താം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം 2016’ ഈമാസം അഞ്ചിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ (കണ്ണൂര്‍ കോട്ട മൈതാനം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടി.എന്‍. ഗോപകുമാറിന്‍െറ നിര്യാണത്തില്‍ മീഡിയ ഫോറം കുവൈത്ത് അനുശോചിച്ചു

tng1

കുവൈത്ത് സിറ്റി: മാധ്യമപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ നിറഞ്ഞുനില്‍ക്കുകയും നന്മയും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി വാര്‍ത്തകള്‍ കണ്ടത്തെുകയും അവതരിപ്പിക്കുകയും ചെയ്ത ടി.എന്‍. ഗോപകുമാറിന്‍െറ നിര്യാണത്തില്‍ മലയാളി മീഡിയ ഫോറം (എം.എം.എഫ്) അനുശോചിച്ചു.

മീഡിയ ഫോറം കുവൈത്ത് വാര്‍ഷികം: മാധ്യമങ്ങൾ സാമൂഹിക രാഷ്ട്രീയ പ്രകിയകളെ നിർണ്ണയിക്കുന്ന പ്രധാനഘടകമായിരിക്കുന്നു -ഗൗരീദാസന്‍ നായര്‍

mmf-prgrm

കുവൈത്ത് സിറ്റി: സമകാലിക ലോകത്ത് രാഷ്ട്രീയപ്രക്രിയയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ശക്തിയായി മാധ്യമങ്ങള്‍ വളര്‍ന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍. രാഷ്ട്രീയപാര്‍ട്ടികളുടെ പരമ്പരാഗത സംഘടനാ സംവിധാനങ്ങളെയും പ്രവര്‍ത്തനരീതികളെയും മാധ്യമങ്ങള്‍ അട്ടിമറിച്ച കാലം കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.ഡി.എ ‘കോഴിക്കോട് ഫെസ്റ്റ്’ നാളെ, കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് മുഖ്യതിഥി

KDA

കുവൈത്ത് സിറ്റി: കോഴിക്കോട്  ജില്ല അസോസിയേഷന്‍ (കെ.ഡി.എ) ആറാം വാര്‍ഷികാഘോഷം കോഴിക്കോട് ഫെസ്റ്റ്  2016’ 29 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുമെന്ന്  ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാളി മീഡിയ ഫോറം കോൺഫറൻസിൽ പങ്കെടുക്കാൻ സി.ഗൗരിദാസൻ നായർ കുവൈത്തിലെത്തി

gauri-reception

കുവൈത്ത് : കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എം.എം.എഫ്) വാര്‍ഷിക പരിപാടിയിൽ പങ്കെടുക്കാൻ  പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍ കുവൈത്തിലെത്തി. മീഡിയ ഫോറം പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.

Latest Articles

പൂത്ത നിലങ്ങളും ജീവിതങ്ങളും… (മനോജ്‌ കുറൂറിന്റെ ‘നിലം പൂത്തു മലർന്ന നാൾ ‘എന്ന നോവലിനെ കുറിച്ച്‌)

-സുജി മീത്തൽ

manoj-nilam

മണ്മറഞ്ഞു പോയ നമ്മുടെ ഭാഷാ സംസ്കാരത്തെ ഉഴ്തുമറിച്ച്‌ പുറത്തെടുക്കാനുള്ള കുറൂരിന്റെ അതിമനോഹരമായ സാഹസം ഹൃദ്യമായിതന്നെ അനുഭവപ്പെട്ടു. ദ്രാവിഡ തനിമയെ, ഭാഷാസംസ്കാരത്തെ നുള്ളിമണപ്പിക്കാൻ ഈ കൃതിക്കായിട്ടുണ്ട്‌ എന്ന് നിസംശയം പറയാം.സഹ്യനിൽ നിന്നു ഒഴുകിപരക്കുന്ന നീർച്ചാലു പോലുള്ള ഒഴുക്കായിരുന്നു നോവലിന്റെ മറ്റൊരു പ്രത്യേകത.

Aesthetics of minority (നോട്ടം ഫിലിം ഫെസ്റ്റിവൽ അനുഭവം, ഓർമ്മ…)

-ഷെരീഫ് താമരശ്ശേരി

aesthetics

“Aesthetics of Minority is a fact when it comes to art, the truth is that it should become Aesthetics of Majority, but no one can demand it”

അയനം ഓപ്പണ്‍ ഫോറം നടത്തിയ “സിനിമ  ഓൺ  ക്രോസ് റോഡ് “എന്ന പ്രോഗ്രാമിൽ പ്രശസ്ത സിനിമാ നിരൂപകനും, നോട്ടം ഫിലിം ഫെസ്റ്റിവൽ ജൂറി അംഗവുമായ, ശ്രീ. സി.എസ്.വെങ്കിടേശ്വരൻ  “മറ്റൊരു സിനിമ സാധ്യമോ” എന്ന സെഷനിൽ സംസാരിക്കവേ,ശക്തമായി അവതരിപ്പിച്ച നിലപാടുകളിൽ ഒന്നായിരുന്നു Aesthetics of minority എന്ന വിഷയം. Aesthetics of minority എന്നത് കലയെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ത്ഥ്യമാണ്, അത് മെജോരിറ്റിയുടെ എസ്തെറ്റിക്സ് ആകേണ്ടതുണ്ട്.

പന്തുകൾ പറക്കുക ഇനി പകുതി വേഗത്തിൽ – വീരു വിടവാങ്ങുന്നു

പി.പി. ജുനൂബ്
shewag 1

സെവാഗ് ശരിക്കുമൊരു അല്‍ഭുതമാണ്. പദചലനമൊട്ടുമില്ലാതെ കൈക്കുഴയുടെ വേഗവും കണ്‍,കൈ ചലനങ്ങളുടെ ഏകോപനവുമായി ബാറ്റ് ചെയ്യുന്ന സെവാഗിന്‍െറ ബാറ്റിങ്ങില്‍ ക്രിക്കറ്റ് കോച്ചുമാരും വിദഗ്ധരും നാഴികക്ക് നാല്‍പതുവട്ടം പറയുന്ന അവശ്യവിഭവമായ ടെക്നിക്കിന്‍െറ അംശമേയില്ല. സചിനും ദ്രാവിഡും കാണിച്ചുതരുന്ന കോപ്പിബുക്ക് നോക്കിയല്ല സെവാഗ് കളി പഠിച്ചത്.

മതനിരപേക്ഷ മനസ്സുകളുടെ ശക്തമായ സാന്നിധ്യം കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കും

സാം പൈനും‌മൂട്

sam -kala 2

2015 ഒക്ട്ബർ 2 വെള്ളിയാഴ്ച കുവൈറ്റ് മലയാളികളുടെ സാംസ്കാരിക-രാഷ്ട്രീയ
ചരിത്രത്തിലെ മറക്കാനാവാത്ത ദിനമാണ്.

കൽബുർഗി – ആരുടേതാണു അടുത്ത ഊഴം ?

കണ്ണൻ കാവുങ്കൽ

KALBURGI[1]

ഫാസിസ്റ്റ് കാലത്ത് നമുക്ക് രണ്ടു രീതിയില്‍ ജീവിക്കാം. ഒന്ന് ഫാസിസ്റ്റുകളുടെ വാലാട്ടിയായി രണ്ട് നിലപാടുള്ള മനുഷ്യനായി. രണ്ടാമത്തെ ഗണത്തില്‍ ജീവിക്കുന്നവര്‍ക്ക് അവര്‍, അവരുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘പട്ടിയുടെ മരണം വിധിക്കും’. ആഗസറ്റ് 30നു കല്‍ബുര്‍ഗിയെ കൊന്ന ഹനുമാന്‍ ഭീകരസേന  വക്താവ് ട്വീറ്റ് ചെയ്തത് അനന്തമൂര്‍ത്തിയുടെയും കല്‍ബുര്‍ഗിയുടെയും മരണം പട്ടികളുടെ മരണം ആണെന്നായിരുന്നു.

നാടകം : പൂച്ച

ബര്‍ഗ്മാന്‍ തോമസ്

cat 1 A

വേദിക്കുപുറത്തെ വെളിച്ചം അണഞ്ഞതോടെ നാടകം തുടങ്ങി. രംഗത്ത് മൂന്നു കഥാപാത്രങ്ങള്‍. ഒന്നാമന്‍, രണ്ടാമന്‍ പിന്നെയൊരു കണ്ടന്‍പൂച്ച. വേദിയിലൊരിടത്ത് ചെറുപീഠത്തില്‍ പൂച്ചയെകെട്ടാനുള്ള മണി. ആലോചനാമഗ്നരായി ഉലാത്തുന്ന ഒന്നാമനും രണ്ടാമനും. ഒരുക്കിയ ഒരു തലത്തില്‍ അക്ഷമയോടെ  അവരെ നോക്കിയിരിക്കുന്ന കണ്ടന്‍പൂച്ച.

കവിത: മുള്ള്

പീതൻ കെ വയനാട്

paths 2 paint

കൂട്ടു വന്നൊരാൾ പറഞ്ഞു
നിങ്ങൾ അറു പഴഞ്ചൻ!
ആകാശത്തിനു കീഴെ നിങ്ങളുടെ
വഴികളെല്ലാം ഒരേയൊരിടത്ത്
സന്ധിക്കുന്നതു പോലെ തോന്നുന്നു.

എക്കാലത്തേയും മികച്ച ഏറ്റവും ക്രിയേറ്റീവായ പെയിന്റിംഗ് ഏത് ?

scream

അമേരിക്കയിലെ പ്രശസ്തമായ റട്ഗേഴ്സ് സർവകലാശാലയിലെ   ശാസ്ത്രജ്ഞർ ഗവേഷണത്തിന്റെ ഭാഗമായി 1700 ലധികം പ്രശസ്തമായ പെയിന്റിങ്ങുകൾ പഠന വിധേയമാക്കി.  കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിറം, രൂപകല്പന, തെരഞ്ഞെടുത്ത വിഷയം എന്നിവയുടെ  ഗണിതശാസ്ത്ര അലൊഗരിതം  തയ്യാറാക്കുകയും ഏറ്റവും ക്രിയാത്മകവും എക്കാലവും സ്വീകാര്യവുമായ പെയിന്റുങ്ങുകളെ മാനദണ്ഡമാക്കി അതിൽ ഏറ്റവും ക്രിയേറ്റീവ് ആയ വർക്ക് ഏത് എന്ന് തെരെഞ്ഞെടുത്തു. 1893 ൽ എഡ്വാഡ് മങ്ക് വരച്ച ലോകപ്രശസ്ത ചിത്രമായ “സ്ക്രീം” ആണ് അലോഗരിതം ഏറ്റവും ക്രിയേറ്റീവ് ആയി തെരഞ്ഞെടുത്തതിൽ മുമ്പിൽ.

ഗുന്തർ ഗ്രാസ്‌ – ഓർമ്മ

സുനിൽ ചെറിയാൻ

gunther grass

‘ടിന്‍ ഡ്രമ്മി’ല്‍ ഒരു സീനുണ്ട്. മൂന്നാം വയസില്‍ വളര്‍ച്ച നിലച്ച ഓസ്‌കാര്‍ എന്ന ചെറുക്കന്‍ അമ്മയുടെ കൂടെ പള്ളിയില്‍ പോകുന്നു.

ബേഡ്‌മാന്‍ എന്ന ജീവിത നാടകം

- സുനിൽ ചെറിയാൻ
1
കൊള്ളിമീന്‍ (ഉല്‍ക്ക) താഴോട്ട് പതിക്കുന്ന ദൃശ്യത്തില്‍ നിന്നും
തുടങ്ങുന്ന ബേഡ്‌മാന്‍റെ കാമറ കട്ട് ചെയ്ത് മുറിയില്‍, വായുവില്‍ ചമ്രം
പടിഞ്ഞിരിക്കുന്ന നായകന്‍റെ പിറകുവശത്ത് പതുങ്ങി നില്‍ക്കും.

Featured Articles

Movie: Un Cuento Chino( Chinese Takeaway)/2011

Dir: Sebastian Borensztein/Spanish/93 minutes

-റഫീഖ് ഉദുമ

Un_cuento_chino_

ചൈനയിലെ ഒരു തടാകത്തിൽ ഒരു തോണി.തോണിയിൽ പ്രതിശ്രുത വരനും വധുവും. വധു തോണിയുടെ ഒരറ്റത്തിരിക്കുന്നു. നടുക്കുള്ളൊരു പെട്ടിയിൽ നിന്നും വധുവിനെ അണിയിക്കാൻ മോതിരമെടുക്കുന്ന വരൻ. പെട്ടെന്നാണത്‌ സംഭവിച്ചത്‌, ആകാശത്തു നിന്നും ഒരു പശു വധുവിനു മേൽ പതിക്കുന്നു.വധു തൽക്ഷണം മരിക്കുന്നു. ആകാശത്തു നിന്നും പശുവോ? എന്തൊരസംബന്ധം ല്ലേ… പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നത്‌ അതു തന്നെയാണ്‌.

കടൽ കടന്നെത്തിയ രുചി, പുട്ട്

- മണിലാൽ

mar cover

കൊയിലാണ്ടിയിലെ സുഹൃത്തുക്കൾ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് വയനാട്  ഉത്തരമായി.കോഴിക്കോട്ടുനിന്നും തോമാസും മനോഹരനും വണ്ടിയുമായി വന്നു.താമരശ്ശേരി ചുരത്തിലേക്ക് ഇടവഴിയിലൂടെ ചായ്ച്ചുവെച്ചു. ചുരം കയറി വൈത്ത്റ്റിരിയിലെത്തിയാൽ പിന്നെ എങ്ങോട്ടും തിരിയാം.

സിനിമ: മമ്മി (2014)

mommy

ലോകസിനിമയിലെ പ്രതിഭാശാലികളായ സംവിധായകരിൽ ഇളമുറക്കാരനാണ് സേവ്യർ ഡോലൻ. ഇരുപത്തിയഞ്ചുകാരനായ ഡോലന്റെ അഞ്ചാമത്തെ ചലച്ചിത്രമാണ് “മമ്മി”. 2014 ൽ കാനിൽ “മമ്മി ” എന്ന കനേഡിയൻ ചിത്രം പാം ഡി  ഓറി നായി മത്സര വിഭാഗത്തിൽ പങ്കെടുത്തു. ജ്യൂറി പുരസ്കാരം നേടി.

Movie: Far from Men (2014)

മുഹമ്മദ്‌ റിയാസ്

far from men

ആൽബേർ കാമുവിൻറെ “ദ ഗസ്റ്റ്” എന്ന കഥയാണു “ഫാർ ഫ്രം മെൻ” എന്ന ഫ്രഞ്ച് സിനിമയുടെ പ്രേരണ. ഫ്രഞ്ച് കോളനിയായ അൾജീരിയ 1954 ൽ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നു. ഗറില്ലാ യുദ്ധമുറകളിലൂടെ ഫ്രഞ്ച് സൈന്യവുമായി യുദ്ധത്തിൽ ഏർപ്പെടുകയും  അൾജീരിയയിലെ ഫ്രഞ്ച് വംശജരെ ആക്രമിക്കുകയും ചെയ്യുന്ന പ്രക്ഷോഭകാരികളുടെ വാർത്തകളാണ് ഡാരു എന്ന അധ്യാപകനെ ചിത്രത്തിന്റെ തുടക്കത്തിൽ തേടിയെത്തുന്നത്.

ലേഖനം: ഓണം എന്ന ഉട്ടോപിയ

ബര്‍ഗ്മാന്‍ തോമസ്

Utopia-0km

‘ഉട്ടോപിയന്‍ ആയിക്കോട്ടെ, എന്നാലും സ്വപ്നങ്ങള്‍ കാണുക.സ്വപ്നങ്ങളെ ഒരു പട്ടം എന്നപോലെ ആകാശത്തേക്ക് പറത്തിവിടുക.നമുക്കറിയില്ല, അവയെന്താണ് മടക്കികൊണ്ടുവരികയെന്ന്.ഒരു പുതിയ മനസ്സ്, പുതിയ ജീവിതം, പുതിയ സൗഹൃദം, പുതിയ പ്രേമം, പുതിയ രാജ്യം.’

-അനൈസ് നിന്‍ (അമേരിക്കന്‍ എഴുത്തുകാരി)

സാമി മുഹമ്മദ് : കല്ലിൽ പെയ്ത കവിതയും കലാപവും

-മുനീർ അഹമ്മദ്

sami muhammad 1

മനുഷ്യൻ സ്വതന്ത്രനായാണ് പിറക്കുന്നത്‌ . ചുറ്റുപാടുകളും സാഹചര്യങ്ങളും ആണ് അവനെ ബന്ധനസ്ഥാനാക്കുന്നത് . ലോകത്തിന്റെ ഏതു   കോണിലായാലും ,  അടിമയുടെ   മനസ്സ് കൊതിക്കുന്നത്  തന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്ന  ചങ്ങല ക്കെട്ടുകളിൽ നിന്നുള്ള മോചനമാണ്.സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെയും  അടിച്ചമർത്തപ്പെട്ടവരുടെയും ഈ ഹൃദയ  തേട്ടം  തന്നെയാണ് സാമി മുഹമ്മദ്‌ എന്ന  ശില്പി  തന്റെ കലാ സൃഷ്ടികളിലൂടെ   ലോകത്തിനു മുന്നിൽ  അവതരിപ്പിക്കുന്നതും…

Wild Tales/2014/Argentina, Dir: Damian Szifron

റഫീഖ് തായത്ത്

wild tales

“രമണിയേച്ചിയെ കണ്ടാസ്വദിച്ചവർ തീർച്ചയായും കാണേണ്ട ചിത്രമാണ്‌ Wild Tales എന്ന അർജന്റീനൻ ചിത്രം. ശരാശരി 20 മിനുറ്റ്‌ ദൈർഘ്യമുള്ള 6 ചിത്രങ്ങൾ. ഒറ്റയക്കൊറ്റക്കെടുത്താൽ ലക്ഷണമൊത്ത ഓരോ ഷോർട്ട്‌ ഫിലിമുകൾ.”

സിനിമ: ദായോം പന്ത്രണ്ടും

സംവിധാനം: ഹർഷദ്‌
dayom 2
മൈക്കിൽ ഹാനെക്കെ എന്ന വിഖ്യാത സംവിധായകനോട്‌ തന്റെ പ്രശസ്ത ചിത്രം “അമോറി’ന്റെ ഇതിവൃത്തത്തെക്കുറിച്ചു വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്‌, ആ സിനിമ ഒരായിരം കാര്യങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ ഒന്നിനെക്കുറിച്ചു മാത്രം പറഞ്ഞു തുടങ്ങുമ്പോൾ മറ്റ്‌ പല കാര്യങ്ങളും ഞാൻ ഉൾക്കൊള്ളാതെപോകുന്നു. ഒരു പ്രത്യേക ഇതിവൃത്തത്തിൽ മാത്രമൊതുങ്ങുന്ന ഒരു സിനിമയും ഞാൻ ചെയ്തിട്ടില്ല. സിനിമയെ വ്യാഖ്യാനിക്കേണ്ടത്‌ പ്രേക്ഷകനാണു. എന്റെ സൃഷ്ടിയെ ഞാൻ വ്യാഖ്യാനിച്ചു തുടങ്ങുമ്പോൾ പ്രേക്ഷകൻ അതുമാത്രം കാണുന്നു എന്ന അവസ്ഥയുണ്ടാകും എന്നാണു.”