Author Archives: admin

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

Office beauros

കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 2018-19 നടപ്പുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസാദ്പത്മനാഭനെ പ്രസിഡന്റായും സജിത് സി. നായരെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹരികുമാറാണ് പുതിയ ട്രഷറര്‍, ജയകുമാര്‍ വൈസ് പ്രസിഡന്റും അനീഷ് പി. നായര്‍ ജോയിന്റ് സെക്രട്ടറിയുമാണ്.

കല കുവൈറ്റ് മാതൃഭാഷാ പഠന പദ്ധതി; ജനകീയ സമിതി രുപീകരിച്ചു

kala

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാതൃഭാഷാ ജനകീയ സമിതി രൂപീകരിച്ചു. അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഈ വർഷത്തെ പഠന പ്രവർത്തങ്ങളെക്കുറിച്ച് വിശദീകരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി സംസാരിച്ചു.

കുവൈറ്റ് അൽ-കന്ദരി ഷൂട്ടിങ്ങ് മത്സരം, ശരണ്യാ ദേവി ചാമ്പ്യൻ

Media-1

പത്താമത് അൽ കന്ദരി ഷൂട്ടിങ്ങ് വനിതാ വിഭാഗം 50 മീറ്റർ സ്നൈപർ വിഭാഗത്തിൽ മലയാളിയായ ശരണ്യ ദേവി ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. അൽ-കന്ദരി ഷൂട്ടിങ്ങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിതക്ക് ഇത്രയും ഉയർന്ന സ്ഥാനം ലഭിക്കുന്നത്.

മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

MMF

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഹൈതം റെസ്റ്റാറന്റിൽ വെച്ച് നടന്ന പരിപാടികൾ മീഡിയ ഫോറം ജനറൽ കൺവീനർ ടി.വി.ഹിക്മത് ഉദ്‌ഘാടനം ചെയ്തു.

കല കുവൈറ്റ് 40)o വാർഷിക മെഗാ സാംസ്‌കാരിക മേള തരംഗമായി

tharangam pic

കുവൈറ്റ് സിറ്റി: തരംഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 40)o വാർഷിക മെഗാ സാംസ്‌കാരിക മേള.  “തരംഗം 2018″എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നൃത്ത-ഗാന-ഹാസ്യ പരിപാടികളോടെ അക്ഷരാർത്ഥത്തിൽ തരംഗമായി മാറി. ആയിരക്കണക്കിന് പേരാണ് ഖാൽദിയ യൂണിവേഴ്‌സിറ്റി തിയേറ്ററിൽ വെച്ച് നടന്ന പരിപാടി കാണാനായി എത്തിച്ചേർന്നത്. കലയുടെ അടയാളമായ വിളക്കേന്തിയ പെൺകുട്ടിയുടെ ദൃശ്യാവിഷ്കാരത്തോടെ ആരംഭിച്ച പരിപാടി പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ:കെ.സച്ചിദാന്ദൻ ഉദ്‌ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌- ഷൈജിത്ത്.കെ പ്രസിഡണ്ട്,അബ്ദുൾ നജീബ് ജനറൽ സെക്രട്ടറി, വിനീഷ്.പി.വി ട്രഷറർ

kda team

കുവൈറ്റ്‌: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2018- 2019 വർഷത്തെ  ഭാരവാഹികളായി ഷൈജിത്ത്.കെ പ്രസിഡണ്ടായും,  അബ്ദുൽ നജീബ്.ടി.കെ  ജനറൽ സെക്രട്ടറിയായും, വിനീഷ്.പി.വി യെ  ട്രഷറർ ആയും വാർഷിക  എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു.

കല കുവൈറ്റ് ‘തരംഗം 2018 ‘, മെയ് 11 ന്, പ്രൊഫ:കെ.സച്ചിദാനന്ദന്‍ മുഖ്യാഥിതി

tharangam-poster - Final - 31 copy

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവ്വേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ ഈ വര്‍ഷത്തെ മെഗാ പരിപാടിയായ ‘തരംഗം 2018′ന്‍റെയും, മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്‍റെയും   ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ്  ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) “ആശ്രയ ഡയാലിസിസ് പദ്ധതി ഉത്ഘാടനം ഏപ്രിൽ 14 നു വയനാട്ടിൽ

wayanadau

കുവൈറ്റ്‌ വയനാട് അസോസിയേഷൻ വയനാട്ടിലെ നിർദ്ധനരും നിരാലംബരുമായ ഡയാലിസിസ് രോഗികൾക്കായി സമർപ്പിക്കുന്നു
“KWA ആശ്രയ” സുൽത്താൻ ബത്തേരി M. E. S KMHM ആശുപത്രിയുമായി അസോസിയേറ്റ് ചെയ്തു നടപ്പാക്കുന്നു.  ഈ മഹനീയ പദ്ധതിയുടെ ഉത്ഘാടനം MES  ആശുപതിയുടെ ഹാളിൽ വച്ച് ഏപ്രിൽ 14 ശനിയാഴ്ച  3.30 PM ന്  നടത്തുന്നു.

‘വാദ്യകലാക്ഷേത്രം’-മേളാർച്ചന 2018

melarchana

പരമ്പരാഗത ക്ഷേത്രവാദ്യങ്ങളായ പഞ്ചാരിമേളം, പാണ്ടിമേളം, പഞ്ചവാദ്യം, ഇടയ്ക്ക എന്നിവ അഭ്യസിപ്പിക്കുന്നതിനു 2012 ൽ കുവൈറ്റിൽ രൂപീകൃതമായ ‘വാദ്യകലാക്ഷേത്രം’ അതിന്റെ  മൂന്നാമത് അരങ്ങേറ്റം  മേളാർച്ചന 2018 എന്ന പേരിൽ അവതരിപ്പിക്കുന്നു.