സുഡാനിയുടെ പ്രതിഫലത്തുകയുടെ വിഷയം കണ്ടപ്പോൾ സമാനമായ ഒരു സ്പാനിഷ് സിനിമയുടെ പശ്ചാത്തലം ഓർമ്മ വന്നു. 2010 ൽ പുറത്തിറങ്ങിയ സ്പാനിഷ് സിനിമ Even The Rain (También la lluvia) ചിത്രീകരിക്കുന്നത് ബൊളീവിയയിലെ ഒരു ഗോത്രമേഖലയിലാണ്. ലാറ്റിൻ അമേരിക്കയിലെ കൊളംബസിന്റെ അധിനിവേശത്തിൽ പ്രാദേശിക ഗോത്ര സംസ്കാരങ്ങളെ എങ്ങനെയാണ് ഇല്ലായ്മ ചെയ്തത് എന്നും അതിന്റെ ഭീകരമായ ക്രൂരകൃത്യങ്ങളും ദൃശ്യവൽക്കരിക്കുന്ന ഒരു സിനിമ ചെയ്യാനാണ് സംവിധായകനായ സെബാസ്ത്യനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കോസ്റ്റയും സംഘവും ബൊളീവിയയിൽ എത്തുന്നത്.
Latest Articles
കുവൈത്ത് സിനിമ പ്രേമികൾക്ക് ആഘോഷമായി നിരവധി സൗജന്യവേദികൾ
കുവൈത്ത്: കലാമൂല്യമുള്ള വിദേശ സിനിമകൾ സബ് ടൈറ്റിൽ സഹായത്തോടെ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി വേദികളാണ് കുവൈത്തിൽ തണുപ്പുകാലത്തിന്റെ തുടക്കത്തോടെ പുനരാരംഭിച്ചിട്ടുള്ളത്. രണ്ടുവാരങ്ങൾക്ക് മുമ്പാണ് കുവൈത്ത് യൂണിവേഴ്സിറ്റിയുടെ ഒരാഴ്ച നീളുന്ന ഫിലിം ഫെസ്റ്റിവൽ അവസാനിച്ചത്. സിനിമയിലെ കടൽ എന്ന വിഷയത്തിൽ “ദ പ്ലാസ്റ്റിക് ഓഷ്യൻ” അടക്കമുള്ള മികച്ച സിനിമകളും ഡോക്യുമെന്ററികളും ഖാലിദിയ ക്യാമ്പസിലെ സൗജന്യ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
Movie: Loveless (2017)
നമ്മൾ നമ്മളറിയാതെ വിശാലമായൊരു വയലിന്റെ അല്ലെങ്കിൽ ഒരു പൂപ്പാടത്തിന്റെ നടുവിലെത്തിപ്പെട്ടുവെന്ന് വിചാരിക്കുക. ആ ഇടത്തിന്റ മനോഹാരിത നമ്മെ ഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ നമുക്കറിയാത്തൊരിടമെന്നത് ഉള്ളിലെവിടെയോ നമ്മെ ആകുലതപ്പെടുത്തുന്നുമുണ്ട്. എങ്കിലും പുറത്ത് കടക്കാനാകാത്ത വിധം ലയിച്ചിരിക്കുകയാണ് നമ്മൾ. Andrey Zvyagintsevന്റെ ചിത്രങ്ങൾ കാണുമ്പോൾ അങ്ങിനെയൊരു അനുഭവമാണുണ്ടാവാറ്.
സിനിമ സർക്കിൾ പ്രതിമാസ പ്രദർശനം-ഇരുപതാമത് ചിത്രമായി മലയാള സിനിമ
സിനിമ സർക്കിൾ കുവൈത്ത് പ്രതിമാസ പ്രദർശനം ഇരുപതിലേക്ക് കടക്കുന്നു. ഇരുപതാമത് ചിത്രമായി പ്രദർശിപ്പിക്കുന്നത് കേരളത്തിലെ സമാന്തരസിനിമാ വേദികളിൽ ഏറ്റവും സജീവമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത “രണ്ടു പേർ ചുംബിക്കുമ്പോൾ” എന്ന മലയാള സിനിമയാണ്.
തോപ്പിൽ ഭാസി നാടക മത്സരത്തിൽ വിജയിച്ച നാടക പ്രവർത്തകരെ അയനം ഓപ്പൺ ഫോറം അനുമോദിച്ചു
കുവൈത്ത്: കേരള ആർട്സ് ആൻറ് നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ അഞ്ചു പ്രധാന പുരസ്കാരങ്ങൾ നേടിയ “ഒരു സദാചാരകാല പ്രണയം’ എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ അയനം ഓപ്പൺ ഫോറം അനുമോദിച്ചു.
കാനാ കുവൈറ്റ്- പ്രഥമ തോപ്പിൽ ഭാസി നാടകോത്സവം അഞ്ച് പുരസ്കാരങ്ങളോടെ അയനം കുവൈത്ത് ഒന്നാമത്
കുവൈറ്റ്: കേരള ആർട്സ് ആന്റ നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവത്തിൽ അയനം ഓപ്പൺ ഫോറം അവതരിപ്പിച്ച “ഒരു സദാചാരകാല പ്രണയം” എന്ന നാടകം അഞ്ചു പുരസ്കാരങ്ങളോടെ തോപ്പിൽ ഭാസി അവാർഡുകൾ തൂത്തുവാരിയപ്പോൾ നാലു പുരസ്കാരങ്ങളുമായി കാഴ്ച കുവൈറ്റിന്റ “കാഴ്ച” തിളക്കമാർന്ന വിജയം നേടി. ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പ്രേക്ഷക പങ്കാളിത്തവും ഉണ്ടായി.
സിനിമ സർക്കിൾ സംവിധായകൻ ദിലീഷ് പോത്തനുമായി മുഖാമുഖം സംഘടിപ്പിച്ചു
കുവൈത്ത്: പ്രശസ്ത സിനിമ നടനും സംവിധായകനുമായ ദിലീഷ് പോത്തനുമായി സിനിമ സർക്കിൾ കുവൈത്ത് മുഖാമുഖം സംഘടിപ്പിച്ചു. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും പ്രേക്ഷകർ പുതിയ മാറ്റങ്ങളെ സ്വീകരിക്കുന്നത് പ്രതീക്ഷകൾക്കും അപ്പുറത്താണെന്നും തൊണ്ടിമുതലും ദൃസാക്ഷിയും എന്ന തന്റെ സിനിമയുടെ വിജയത്തെ ആ രീതിയിലാണ് കാണുന്നതെന്നും ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. പുതിയ പരീക്ഷണങ്ങൾക്കും ആഖ്യാനങ്ങൾക്കും പുതിയ തലമുറയിലെ സിനിമ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നത് വളരെ പ്രകടമാണ്.
ഗൗരി ലങ്കേഷ് ഓർമ്മയും സിനിമ പ്രദർശനവുമായി സിനിമ സർക്കിൾ
കുവൈത്ത്: മനുഷ്യാവകാശ പ്രവർത്തകയും പ്രമുഖ മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിനിമസർക്കിൾ മാസം തോറും നടത്തിവരാറുള്ള സിനിമ പ്രദർശനത്തിനൊപ്പം ഗൗരി ലങ്കേഷ് ഓർമ്മയും സംഘടിപ്പിക്കുന്നു. ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ ധീരതയോടെ പ്രവർത്തിച്ച ഗൗരിയുടെ ലഘുഭാഷണവും സുഹൃത്തുക്കൾ നിർമ്മിച്ച ഗൗരിയെക്കുറിച്ചുള്ള സ്മൃതിഗാനവും പ്രദർശിപ്പിക്കും.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മലയാളി മീഡിയാ ഫോറം കുവൈത്ത് പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി: വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലപാട് കൈകൊള്ളുകയും, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയും മനുഷ്യാവകാശ പ്രശ്നങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിത്വവുമായ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മലയാളി മീഡിയാ ഫോറം കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ചാവുനിലങ്ങളിൽ കുരുങ്ങിപ്പോയ സംഗീതം
-അബ്ദുൾ ഫത്താഹ് തയ്യിൽ
എത്ര ഭയാനകമാണ് ആ ചവിട്ടടികള്‍ എന്ന് പലവട്ടം ആലോചിച്ചു. ഒരേ താളത്തില്‍ ശബ്ദമുണ്ടാക്കി മുന്നോട്ട് നീങ്ങുന്ന ലാടം തറച്ച പട്ടാള ബൂട്ടുകളുടെ ഇരമ്പലുകള്‍. അതുയര്‍ത്തുന്ന ആശങ്ക, മനസ്സില്‍ നിറക്കുന്ന ആധി വളരെ വലുതാണ്. ആശങ്കയും ഭയവും നിറഞ്ഞ ജീവിതം. കയ്യില്‍ തോക്കേന്തി നീങ്ങുന്ന പ്ലാറ്റൂനുകളുടെ ഓരോ ചവിട്ടടിയും നിറക്കുന്ന ഭീതി എത്ര വലുതാണ് എന്ന് കണ്ട് നില്ക്കുന്നവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്. പരസ്പരം നോക്കി, നിസ്സഹായതയുടെ നെടുവീര്‍പ്പില്‍ തെരുവിലെ കാഴ്ച്ചയെ വിട്ടു പോവുകയാണവര്‍.