News & Events

Taste of Q8 : കുവൈത്ത് ഫുഡ് ഫെസ്റ്റിവൽ സാൽമിയ ബൊളിവാഡിൽ ഇന്നുമുതൽ

tasteq8

കുവൈത്ത്: മൂന്നാമത് കുവൈത്ത് ഫുഡ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ സാൽമിയ ബൊളിവാഡിൽ ഒരുക്കിയിരിക്കുന്നു. ഓപ്പൺ എയർ സംവിധാനത്തിൽ സംഘടിപ്പിക്കാറുള്ള ഫുഡ് ഫെസ്റ്റിവലിൽ ലോക പ്രശസ്തരായ ഷെഫുകളും അണിനിരക്കുന്നു.

ബാലവേദി കുവൈറ്റ് മെഗാപ്രോഗ്രാം മാർച്ച് 24ന്: സിപ്പി പള്ളിപ്പുറം മുഖ്യാതിഥി

sippy

കുവൈറ്റ് സിറ്റി:  വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് കുട്ടികൾക്കായി ബാലവേദി കുവൈറ്റ് ഒരുക്കുന്ന ഈ വർഷത്തെ മെഗാപ്രോഗ്രാമിൽ മുഖ്യാതിഥിയായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി ജേതാവുമായ സിപ്പി പള്ളിപ്പുറം പങ്കെടുക്കും. മാർച്ച് 24 വെള്ളിയാഴ്ച അബ്ബാസ്സിയ കമ്യൂണിറ്റി ഹാളിലാണ് കുട്ടികൾക്കായി ‘ചക്കരപന്തലിൽ ഇത്തിരിനേരം’ എന്ന പേരിൽ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.

കവി കുരീപ്പുഴ ശ്രീകുമാറുമായി മലയാളം കുവൈത്ത് മുഖാമുഖം സംഘടിപ്പിച്ചു

mal kwt

കുവൈത്ത്: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തു വായനക്കൂട്ടം “മലയാളം കുവൈത്ത്” മുഖാമുഖം സംഘടിപ്പിച്ചു. മതേതര മനസ്സുകളെ ഒന്നിപ്പിക്കാൻ താൻ നടത്തിയ കേരളയാത്രയെക്കുറിച്ചും സമകാലീന സാമൂഹികാവസ്ഥയിൽ അതിന്റെ പ്രാധാന്യം എന്താണെന്നും ഇപ്പോഴാണ് കൂടുതൽ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യാത്ര സാംസ്ക്കാരിക കേരളത്തിന് ഒരുപുതിയ അനുഭവമായിരുന്നു. ഇടതുപക്ഷ ജനകീയ പ്രസ്ഥാനങ്ങൾ പലസ്ഥലങ്ങളിലും പരിപാടിനടത്താൻ സംവിധാനം ഒരുക്കിത്തന്നു.

തെരെഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധവികാരം : കാനം രാജേന്ദ്രൻ

kanam

കുവൈത്ത്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഭരണവിരുദ്ധവികാരമാണെന്ന് കുവൈത്ത് സന്ദർശിക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മതേതരകക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പോലീസ്‌സംവിധാനം മികച്ചരീതിയിലാണ് പ്രവർത്തിക്കുന്നത്, എങ്കിലും ഏതെങ്കിലും തരത്തിൽ വീഴ്ച്ചവരാത്ത നോക്കേണ്ടതുണ്ട്.

മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ കണ്ണും കാതുമാകണം, അധികാര കേന്ദ്രമാകരുത്: ബി‌ആ‌പി ഭാസ്കര്‍

mmf 1

കുവൈത്ത് : സമൂഹത്തിന്‍റെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍. രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിച്ചു നല്കുകുകയെന്ന ദൗത്യമാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടതെന്നും തങ്ങളും അധികാര കേന്ദ്രങ്ങളാണെന്ന ധാരണ പത്രക്കാര്‍ സ്വയം വച്ചുപുലര്‍ത്തരുതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്കര്‍ അഭിപ്രായപ്പെട്ടു. ലാഭ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം നോക്കികണ്ട് കൊണ്ട്  പത്രങ്ങളെ ഉലപ്പന്നമായി മാത്രം   കാണുന്ന പ്രവണത ആശ്വാസ്യമല്ല.

ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണം: എം. സ്വരാജ് മുഖ്യാതിഥി

swaraj

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ മണ്മറഞ്ഞ ജനനായകരായ ഇ.എം.എസ് എ.കെ.ജി വിമോചന ദൈവ ശാസ്ത്രത്തിന്‍റെ വക്താവായിരുന്ന ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭയിലെ  ഇടതുപക്ഷ ശബ്ദവും കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ (ഡി.വൈ.എഫ്.ഐ) അമരക്കാരനുമായ  എം. സ്വരാജ് (എം.എൽ.എ )  മുഖ്യാതിഥിയായി പങ്കെടുക്കും.

കോഴിക്കോട് ജില്ലാ അസോസിയേഷൻ ഏഴാം വാർഷികം ‘കോഴിക്കോട് ഫെസ്റ്റ് 2017′ ആഘോഷിച്ചു.

kda 2

വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ആയിരങ്ങൾ സാക്ഷിയായി കോഴിക്കോട് ജില്ലാ അസോസിയേഷൻ അതിന്റെ ഏഴാം വാർഷികം “കോഴിക്കോട് ഫെസ്റ്റ് -2017″ ആഘോഷിച്ചു. കലാ സാംസ്‌കാരിക പരിപാടികൾക്ക് പുറമെ കാരുണ്യ പ്രവർത്തനങ്ങൾക്കും വേദി സാക്ഷിയായി . അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ആഘോഷം ഇന്ത്യൻ അംബാസിഡർ ശ്രീ സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്തു.

കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പു നൽകി

ksna

കുവൈറ്റ് സിറ്റി: കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ അഡ്‌ഹോക് കമ്മിറ്റീ മെമ്പർ അബൂബക്കറിന് ഫർവാനിയ തക്കാര ഹോട്ടൽ ഹാളിൽ വെച്ച് യാത്രയയപ്പു നൽകി. കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ ചെയർമാൻ കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ദിലീപ് നടേരി സ്വാഗതം പറഞ്ഞു.

കവി പവിത്രൻ തീക്കുനിയുമായി അയനം ഫോറം മുഖാമുഖം സംഘടിപ്പിച്ചു

pavithran

കുവൈത്ത് : പൊള്ളുന്ന ജീവിതം എന്നെ എഴുതിക്കുകയാണ്, അതിജീവനമാണ് എനിക്ക് എഴുത്ത്. കടുത്ത ജീവിതാനുഭവങ്ങളും എഴുത്തിന്റ വഴിയിൽ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട കുറെ മനുഷ്യരും ഓർമ്മയിൽ വന്നു നിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രശസ്തകവിയും കേരള സാഹിത്യഅക്കാദമി  അംഗവുമായ പവിത്രൻ തീക്കുനി അയനം ഓപ്പൺഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സജീവമായത്. ഫാസിസ്റ്റു ഭരണകൂടത്തിന്റെ അടിവസ്ത്രം ഉണക്കാനിട്ട അയയുടെ മുകളിൽ ഇരുന്നാണ് ഇന്ന് പലരും പ്രതികരിക്കുന്നത്.

മലയാളി മീഡിയ ഫോറം വാർഷിക സമ്മേളനം: ബി.ആർ.പി. ഭാസ്കർ കുവൈത്തിൽ

BRP-Bhaskar

കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു.ഈ മാസം 9 നു വൈകീട്ട്‌ 7 മണിക്ക്‌ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ നടക്കുന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി സുനിൽ കെ.ജയിൻ ഉദ്ഘാടനം ചെയ്യും. പരിപാടി യിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കർ മുഖ്യാതിഥിയായി പങ്കെടുക്കും .