മഹാശ്വേതാ ദേവിക്ക് ആദരാഞ്ജലികൾ

Mdevi

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. ഒന്നര മാസത്തോളമായി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1926 ൽ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്കൂൾ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവർ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഇംഗ്ലിഷ് ബിരുദത്തിനു ചേർന്നു. പിന്നെ കൽക്കട്ട സർവകലാശാലയിൽനിന്ന് എംഎ പൂർത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ൽ വിവാഹമോചനം നേടി. മകൻ നബാരുൺ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1964 ൽ ബിജോയ്ഗർ കോളജിൽ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവർത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവർ തന്റെ രചനകൾക്കു പ്രമേയമാക്കി.
എഴുത്തിനൊപ്പം സാമൂഹിക പ്രവർത്തനവും തുടർന്ന മഹാശ്വേതാ ദേവി ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവർ, പക്ഷെ ബംഗാളിലെ ഇടതുസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാർഷിക സമരങ്ങൾക്കു നേതൃത്വം നൽകി. സിംഗൂരിലും നന്ദിഗ്രാമിലും കർഷകർക്കൊപ്പം അവർ സമരം ചെയ്തു.

mdevi2

Mahasweta Devi Born: January 14, 1926 (age 90), Dhaka, Bangladesh Spouse: Bijon Bhattacharya (m. ?–1959) Children: Nabarun Bhattacharya Uncles: Ritwik Ghatak, Sankha Chaudhury, more Movies: Gangor, Rudaali, Hazaar Chaurasi Ki Maa,Sunghursh, A Grave-keeper’s Tale, Gudia

പ്രധാന കൃതികൾ:

“ഝാൻസി റാണി” (1956 – ൽ ) ആദ്യ കൃതി ഹജാർ ചുരാഷിർ മാ (1975 – ൽ). ഈ നോവൽ “1084 ന്റെ അമ്മ” എന്ന പേരിൽ കെ.അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആരണ്യേർ അധികാർ (1977 – ൽ ) ഈ നോവൽ ” ആരണ്യത്തിന്റെ അധികാരം” എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അഗ്നി ഗർഭ (1978 – ൽ ) ഛോട്ടി മുണ്ട ഏവം ഥാർ ഥീർ (1980 – ൽ ) ബഷി ടുഡു (1993 – ൽ ) തിത്തു മിർ ദ്രൌപതി – ചെറുകഥ രുധാലി ( 1995 – ൽ ) ബ്യാധ്ഖണ്ടാ (1994 – ൽ ) ഇത് “മുകുന്ദന്റെ താളിയോലകൾ” എന്ന പേരിൽ ലീലാ സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ദി വൈ വൈ ഗേൾ – ഇത് “ഒരു എന്തിനെന്തിനു പെൺകുട്ടി” എന്ന പേരിൽ സക്കറിയ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

the why why girl

പുരസ്ക്കാരങ്ങൾ:
1979: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം “ആരണ്യേർ അധികാർ” എന്ന നോവലിന് ലഭിച്ചു 1986: പത്മശ്രീ 1996: ജ്ഞാനപീഠം – ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരം 1997: മാഗ്സസെ അവാർഡ് 2006: പത്മ വിഭൂഷൺ – ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി. 2011: ബംഗാബിഭൂഷൺ – പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി.

മഹാശ്വേതാ ദേവിയുടെ നിര്യാണത്തിൽ അയനം ഓപ്പൺ ഫോറം അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികൾ…