കുവൈത്തിലെ ഇന്ത്യൻ ആർട്ട് കമ്പനി കേരളത്തിൽ അമച്വർ ഫിലിം ഫെസ്റ്റും ചലച്ചിത്ര പുരസ്കാരവും സംഘടിപ്പിക്കും

iartco-logo

കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍ട്ട് കമ്പനി (IAFA -2017) എന്ന പേരിൽ  ‍കേരളത്തിൽ അമച്വർ ഫിലിം ഫെസ്റ്റും ചലച്ചിത്ര പുരസ്കാരവും   ഏര്‍പ്പെടുത്തുന്നു. സാല്‍മിയ ഐബിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്രട്ടറി എ.കെ. ശ്രീവാസ്തവ അമച്വര്‍ ചലച്ചിത്ര പുരസ്കാരത്തിന്‍െറ ലോഗോ പ്രകാശനം ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ  എ.എം. ഹസന്‍ ഏററുവാങ്ങി . മുനീര്‍ അഹമ്മദ് അയാഫയെ കുറിച്ച് വിശദീകരിച്ചു. വാണിജ്യ ലക്ഷ്യങ്ങളില്ലാത്ത സ്വതന്ത്ര സിനിമാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം നല്‍കുന്നതെന്ന് ഇന്ത്യന്‍ ആര്‍ട്ട് കമ്പനി സി.ഇ.ഒ എം.വി. ജോണ്‍ പറഞ്ഞു. അടുത്തവര്‍ഷം ഡിസംബറില്‍ കേരളത്തില്‍ നടത്തുന്ന അന്താരാഷ്ട്ര അമേച്ച്വര്‍ ഫിലിം ഫെസ്റ്റിവലിലൂടെയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുക.

iartco-fest

ഔദ്യോഗിക കാലാവധി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന എംബസി കൾച്ചറൽ സെക്രട്ടറി എ.കെ. ശ്രീവാസ്തവക്കുള്ള  മൊമെന്‍േറാ എം.വി. ജോണ്‍ കൈമാറി. സാം പൈനുംമൂട്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, അനില്‍ പി. അലക്സ്, മുഹമ്മദ്  റിയാസ്, സത്താര്‍ കുന്നില്‍, അനില്‍ കേളോത്ത്, റജി ഭാസ്കര്‍, സുനോജ് നമ്പ്യാര്‍, സലിം കോട്ടയില്‍, അന്‍വര്‍ സാദത്ത്, നിക്സണ്‍ ജോര്‍ജ്, ജെലിന്‍ തുടങ്ങിയവര്‍  സംസാരിച്ചു.