മൂന്ന് സിനിമകൾ, മൂന്ന് സംസ്കാരങ്ങൾ … ഒരേ നിലവിളി

ഷെരീഫ് താമരശേരി

incendiesposter

കഴിഞ്ഞ ദിവസം കനേഡിയൻ ‌  ഫിലിമായ  Incendies വീണ്ടും കണ്ടു.ലബനീസ്‌ എഴുത്തുകാരനും നടനുമായ വജിദി  മുവാദിയുടെ നാടകത്തെ കനേഡിയൻ ഡയറക്ടറായ Denis_Villeneuve‌ സിനിമയാക്കിയത്‌. ലബനീസ്‌ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത ചിത്രമാണ്‌ കഥാ പശ്ചാത്തലം.   കണ്ടതിനു ശേഷം മനസ്സിലേക്ക്‌ ഓടിയെത്തിയത്‌   ,ബോസ്നിയൻ വംശീയ , യുദ്ധ , കഥ പറയുന്ന As If I Am Not There    എന്ന  സിനിമയും  കറുത്ത വർഗ്ഗക്കാരുടെ അതിജീവനത്തിന്റെ കഥ പറയുന്ന 12 Years a Slave  എന്ന അമേരിക്കൻ സിനിമയുമാണ്‌ .

AS IF I AM NOT THERE, Natasa Petrovic, 2010. ©Corinth Films/Courtesy Everett Collection

മൂന്ന് ഭൂപ്രദേശത്തെ തികച്ചും വിഭിന്നമായ  ജനവിഭാഗങ്ങളുടെ കഥയാണ്‌ 3 സിനിമകളിലും ദൃശ്യവൽക്കരിച്ചത്‌ .‌. യുദ്ധ , വംശവെറിയുടെ ചൂഷണവും ദുരന്തങ്ങളും പീഡനങ്ങളുമെല്ലാം ഏറെ സമാനമായാണ്‌ ആ മൂന്ന് വ്യത്യസ്ഥ സംസ്ക്കാരത്തിലഅധിഷ്ഠിതമായ ജനവിഭാഗങ്ങളും ഏറ്റുവാങ്ങുന്നത്‌.

സിനിമ കണ്ട്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും, കേന്ദ്രകഥാപാത്രങ്ങളും, ആ സമൂഹങ്ങൾ അനുഭവിച്ച വ്യഥകളും മനസ്സിൽ അത്‌ പോലെ കിടക്കുന്നുണ്ട്‌.ചരിത്രത്തിൽ നിന്ന് മനുഷ്യൻ ഒന്നും പഠിക്കുന്നില്ലല്ലോ എന്നസന്ദേഹമാണ്‌ സിനിമ അവശേഷിപ്പിച്ചത്‌ .  മുഴുവനുമുള്ള സ്ഥാപിത ,  ഭരണകൂടങ്ങൾക്കും , വംശവെറി സംഘങ്ങൾക്കും മനുഷ്യരെ നിർദ്ദയം കൊന്ന് തള്ളാൻ അധികാരം ഉണ്ടാകുന്നു വെന്നും ……ജയപരാജയങ്ങൾക്കപ്പുറത്ത്‌ മാനവികതെക്കെതിരെ നടത്തിയ അക്രമങ്ങളായിരുന്നെന്ന ഓർമ്മപ്പെടുത്തൽ . അതിദേശീയതയും വംശീയതയും , മതാന്ധതയും രോഗാതുരമായി ബാധിച്ച ‌ സമൂഹങ്ങളോട്‌ ,നിങ്ങൾ ശിലായുഗത്തിലേക്കാണ്‌ നടന്നടുക്കുന്നെതെന്ന മുന്നറിയിപ്പ്.

12years

കൊല്ലുന്നതിനോ കൊല്ലപ്പെട്ടത്‌ എന്തിനെന്നോ തിരിച്ചറിയാതെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന ഭൂപ്രദേശങ്ങൾ ലോകത്ത്‌ കൂടിവരുകയാണ്‌ .മരണ സംഖ്യ എത്രതന്നെ യായാലും ശ്രദ്ദേയ വാർത്തയേ അല്ല ഇന്ന് .ഒരു ജനതയും ഇരുട്ടിലൂടെ അധിക കാലം  സഞ്ചരിക്കില്ല എന്ന് കരുതാം. ,  , ഇരകളുടെ ദൈന്യതയും വേട്ടക്കാരുടെ ആശയപരമായ നിരർത്ഥകതയും, കലയുടെ സവിശേഷ  സൗന്ദര്യത്തോടെ പറയാൻ ആ മണ്ണുകളിൽ ആരെങ്കിലുമൊക്കെ കാലം ബാക്കിയാക്കും……..