മലയാളി മീഡിയ ഫോറം വാർഷിക സമ്മേളനം: ബി.ആർ.പി. ഭാസ്കർ കുവൈത്തിൽ

BRP-Bhaskar

കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു.ഈ മാസം 9 നു വൈകീട്ട്‌ 7 മണിക്ക്‌ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ നടക്കുന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി സുനിൽ കെ.ജയിൻ ഉദ്ഘാടനം ചെയ്യും. പരിപാടി യിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കർ മുഖ്യാതിഥിയായി പങ്കെടുക്കും .

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ  മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പരിപാടിയിൽ ബി.ആർ.പി.ഭാസ്കർ  മുഖ്യ പ്രഭാഷണം നടത്തും.കൂടാതെ കുവൈത്തിലെ പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ നടക്കുന്ന ഗസൽ ആലാപനവും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .