കവി പവിത്രൻ തീക്കുനിയുമായി അയനം ഫോറം മുഖാമുഖം സംഘടിപ്പിച്ചു

pavithran

കുവൈത്ത് : പൊള്ളുന്ന ജീവിതം എന്നെ എഴുതിക്കുകയാണ്, അതിജീവനമാണ് എനിക്ക് എഴുത്ത്. കടുത്ത ജീവിതാനുഭവങ്ങളും എഴുത്തിന്റ വഴിയിൽ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ട കുറെ മനുഷ്യരും ഓർമ്മയിൽ വന്നു നിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രശസ്തകവിയും കേരള സാഹിത്യഅക്കാദമി  അംഗവുമായ പവിത്രൻ തീക്കുനി അയനം ഓപ്പൺഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സജീവമായത്. ഫാസിസ്റ്റു ഭരണകൂടത്തിന്റെ അടിവസ്ത്രം ഉണക്കാനിട്ട അയയുടെ മുകളിൽ ഇരുന്നാണ് ഇന്ന് പലരും പ്രതികരിക്കുന്നത്.

കാലത്തോട് സംവദിക്കുന്ന ശക്തമായ കവിതകൾ മലയാളത്തിലും ഉണ്ടാകുന്നുണ്ട്. കുവൈത്തിലെ സാഹിത്യപ്രേമികളും എഴുത്തുകാരും ഉൾപ്പെട്ട സദസ്സ് ഗൗരവമായ ആശയ സംവാദത്തിന് വഴി തുറന്നു. അയനം ജനറൽ കൺ വീനർ അബ്ദുൽഫത്താഹ്‌ തയ്യിൽ അധ്യക്ഷനായ പരിപാടിയിൽ മുഹമ്മദ് റിയാസ് ചർച്ച ഏകോപിപ്പിച്ചു. കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് രാജഗോപാൽ ആശംസപ്രസംഗം നിർവഹിച്ചു.

എഴുത്തുകാരായ ബർഗ് മാൻ തോമസ്, ധർമ്മരാജ് മടപ്പള്ളി, ജ്യോതിദാസ്  എന്നിവർ പവിത്രൻ തീക്കുനിയുടെ എഴുത്തുജീവിതത്തെയും കവിതകളെയും വിലയിരുത്തി സംസാരിച്ചു. ഉത്തമൻ വളത്തുകാട്, മായാ സീത എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ഹബീബ് മുറ്റിചൂർ കവിത ആലപിച്ചു. സത്താർ കുന്നിൽ, ബഷീർ ബാത്ത, രാമകൃഷ്ണൻ, കൃഷ്ണൻ കടലുണ്ടി, ഹമീദ് കേളോത്ത്, ഷിബു ഫിലിപ്പ്, ഹബീബ് റഹ്‌മാൻ, മുജീബുള്ള, ഷാജി രഘുവരൻ, അസീസ് തിക്കോടി, വിനോദ്, ശ്രീമലാൽ, മിനി സതീഷ്, സീനു മാത്യുസ്, ഹസൻ സമാൻ, ബിജു മുച്ചുകുന്ന് തുടങ്ങിയവർ പങ്കെടുത്തു.  അയനം കൺ വീനർ ഷെരീഫ് താമരശേരി, റഫീഖ് ഉദുമ, അൻവർ സാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൺ വീനർ ബാലകൃഷ്ണൻ ഉദുമ നന്ദി പറഞ്ഞു.

audience