കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പു നൽകി

ksna

കുവൈറ്റ് സിറ്റി: കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ അഡ്‌ഹോക് കമ്മിറ്റീ മെമ്പർ അബൂബക്കറിന് ഫർവാനിയ തക്കാര ഹോട്ടൽ ഹാളിൽ വെച്ച് യാത്രയയപ്പു നൽകി. കേരള സംഗീത നാടക അക്കാദമി കുവൈറ്റ് ചാപ്റ്റർ ചെയർമാൻ കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ദിലീപ് നടേരി സ്വാഗതം പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റീ അംഗങ്ങളായ ബാബുജി ബത്തേരി, ചെസിൽ രാമപുരം, ഇക്ബാൽ കുട്ടമംഗലം, സുരേഷ് മാത്തൂർ, ബാബു ചാക്കോള, റാഫിയാ അനസ്, സ്പെഷ്യൽ ഇൻവയ്റ്റഡ് മെമ്പർ  രാജു സക്കറിയ തുടങ്ങിയവർ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ അബുബക്കർ സംഗീത നാടക അക്കാദമി  കുവൈറ്റിൽ കഴിവുള്ള കലാകാരന്മാർക്ക് തുടർന്നും വേദി ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു. അക്കാദമി യുടെ ഉപഹാരം ചെയർമാൻ ബാലകൃഷ്ണൻ അബൂബക്കറിന് നൽകി. കഴിഞ്ഞ നാടക മത്സരങ്ങളുടെ കൺവീനർ സുരേഷ് കെ.പി. നന്ദി അറിയിച്ചു.