കോഴിക്കോട് ജില്ലാ അസോസിയേഷൻ ഏഴാം വാർഷികം ‘കോഴിക്കോട് ഫെസ്റ്റ് 2017′ ആഘോഷിച്ചു.

kda 2

വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ആയിരങ്ങൾ സാക്ഷിയായി കോഴിക്കോട് ജില്ലാ അസോസിയേഷൻ അതിന്റെ ഏഴാം വാർഷികം “കോഴിക്കോട് ഫെസ്റ്റ് -2017″ ആഘോഷിച്ചു. കലാ സാംസ്‌കാരിക പരിപാടികൾക്ക് പുറമെ കാരുണ്യ പ്രവർത്തനങ്ങൾക്കും വേദി സാക്ഷിയായി . അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ആഘോഷം ഇന്ത്യൻ അംബാസിഡർ ശ്രീ സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്തു.

പ്രസിഡണ്ട് രാജഗോപാലൻ.ഇ  അധ്യക്ഷം വഹിച്ച ചടങ്ങിൽ, അസോസിയേഷൻ  ഏർപ്പെടുത്തിയ  ഗിരീഷ്  പുത്തഞ്ചേരി അവാർഡിന്  ഈ വർഷം അർഹനായ മലയാളത്തിന്റെ പ്രശസ്ത കവി ശ്രീ പവിത്രൻ തീക്കുനിയെ  ഇന്ത്യൻ അംബാസഡർ പുരസ്‌കാരം നൽകി ആദരിച്ചു.  ജനറൽ സെക്രട്ടറി രാമകൃഷ്ണൻ.എം, അവാർഡ് തുക പവിത്രൻ തീക്കുനിയ്ക്‌ കൈമാറി. ആർട്ട് & കൾച്ചർ സെക്രട്ടറി ഷെരീഫ് താമരശ്ശേരി കവിയെക്കുറിച്ചും അവാർഡിനെക്കുറിച്ചും  വിവരിച്ചു.  കോഴിക്കോട് ഫെസ്റ്റ്  ജനറൽ കൺവീനർ നജീബ് പിവി സ്വാഗത പ്രസംഗം നടത്തി. അബ്ബാസിയ പോലീസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുൾ റസാഖ്, കവി പവിത്രൻ തീക്കുനി, അസോസിയേഷൻ  രക്ഷാധികാരി അബൂബക്കർ കെ, അൽമുല്ല ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ, ക്യു 7 മൊബൈൽ കമ്പനി എം ഡി ഹവാസ് അബ്ദുല്ല, എറ്റേണിറ്റി ട്രാവൽ എം ഡി ഷെരീഫ്, മെട്രോ മെഡിക്കൽ കെയർ വൈസ്  ചെയർമാൻ  ഹംസ പയ്യന്നൂർ, അൽ വഹീദ പ്രൊജെക്ട്സ് കമ്പനി സി ഇ ഒ വർഗീസ് പോൾ, മഹിളാവേദി പ്രസിഡണ്ട് വാണിശ്രീ സന്തോഷ്, സാമൂഹ്യ പ്രവർത്തകൻ ഹബീബ് മുറ്റിച്ചൂർ, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ശാന്ത മറിയം ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

kda 1

തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക രഹ്‌നയുടേയും പ്രശസ്ത പിന്നണിഗായകൻ കെ കെ നിഷാദിന്റെയും നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. ഷിഹാബ് ഷാൻ & ഷബാന എന്നിവരുടെ  ഗാനങ്ങൾ  ഗാനമേളയ്ക്കു മാറ്റു കൂട്ടി.

പ്രശസ്ത കോമഡി ആർട്ടിസ്റ്റ് നിർമൽ പാലാഴിയുടെ നേതൃത്വത്തിൽ പ്രദീപ് ബാലും സി ടി കബീറും സദസ്സിനു ഹാസ്യ വിരുന്നൊരുക്കി. പ്രശസ്ത വയലിനിസ്റ് സരിത് സുകുമാരൻ വയലിനിൽ വിസ്മയം തീർത്തു. ജീവൻ ടി വി, അമൃത ടി വി. കൈരളി ടി വി എന്നീ ചാനലുകളിലും കേരളത്തിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകളിലും അവതാരകനായ റെജി മണ്ണേൽ അവതാരകനായെത്തിയത് പരിപാടിയ്ക്ക് പുതിയ മാനം നൽകി.

ചെണ്ടമേളത്തിന്റെയും,  മഹിളാവേദി, ബാലവേദി അംഗങ്ങൾ അണിനിരന്ന താലപ്പൊലിയുടെയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളായ ഇന്ത്യൻ അംബാസഡറെയും കേണൽ ഇബ്രാഹിം അബ്‍ദുൾ റസാക്കിനെയും മറ്റു വിശിഷ്ട വ്യക്തികളെയും സ്വീകരിച്ചു . താലപ്പൊലിയേന്തിയ ബാലികമാരും മഹിളകളും സ്റ്റേജിൽ അണി നിരന്ന കാഴ്ച നയനാന്ദകരമായിരുന്നു.

സാമൂഹ്യ  സാംസ്‌കാരിക  രംഗത്തെ  നേതാക്കളടക്കം  സമൂഹത്തിന്റെ നാനാ തുറകളിൽ  നിന്നും എത്തിച്ചേർന്ന ജനങ്ങൾ  ഉന്നത നിലവാരം  പുലർത്തിയ പരിപാടികൾ  ആസ്വദിച്ചു .

kda 3