ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണം: എം. സ്വരാജ് മുഖ്യാതിഥി

swaraj

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ മണ്മറഞ്ഞ ജനനായകരായ ഇ.എം.എസ് എ.കെ.ജി വിമോചന ദൈവ ശാസ്ത്രത്തിന്‍റെ വക്താവായിരുന്ന ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ കേരള നിയമസഭയിലെ  ഇടതുപക്ഷ ശബ്ദവും കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ (ഡി.വൈ.എഫ്.ഐ) അമരക്കാരനുമായ  എം. സ്വരാജ് (എം.എൽ.എ )  മുഖ്യാതിഥിയായി പങ്കെടുക്കും.

മാര്‍ച്ച് 17 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ‘വർത്തമാനകാല ഇന്ത്യ, സമകാലിക കേരളം ‘ എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സെമിനാറില്‍  എം. സ്വരാജ്  മുഖ്യ പ്രഭാഷണം നടത്തും. തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്ത സംഘടനാ പ്രതിനിധികളും പ്രസ്തുത പരിപാടിയില്‍ സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് 99122984, 55464559, 24317875, 22393053 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.വാഹന സൌകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 60383336, ഫഹാഹീൽ: 66018867, സാൽമിയ: 55484818, അബു ഹലീഫ: 66097405