Taste of Q8 : കുവൈത്ത് ഫുഡ് ഫെസ്റ്റിവൽ സാൽമിയ ബൊളിവാഡിൽ ഇന്നുമുതൽ

tasteq8

കുവൈത്ത്: മൂന്നാമത് കുവൈത്ത് ഫുഡ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ സാൽമിയ ബൊളിവാഡിൽ ഒരുക്കിയിരിക്കുന്നു. ഓപ്പൺ എയർ സംവിധാനത്തിൽ സംഘടിപ്പിക്കാറുള്ള ഫുഡ് ഫെസ്റ്റിവലിൽ ലോക പ്രശസ്തരായ ഷെഫുകളും അണിനിരക്കുന്നു.

എൺപതിലധികം റെസ്റ്റോറന്റുകളും ഇത്തവണ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മറീന ക്രെസന്റിൽ നടന്ന പരിപാടിയിൽ ഇരുപതിനായിരത്തിലധികം ആളുകൾ മൂന്നു ദിവസങ്ങളിലായി പങ്കെടുത്തിരുന്നു. ഉച്ചക്ക് ഒരു മണിമുതൽ രാത്രി ഒമ്പതര മണി വരെ ഓരോ  മണിക്കൂർ ഇടവിട്ട് പ്രശസ്ത ഷെഫുകളുടെ ഡെമോൺസ്‌ട്രേഷനും ഉണ്ടാകും. വിവിധ സെഷനുകളിലായി സംഗീതപരിപാടികളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : http://www.q8foodfestival.com/