പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് – ആർട്സ് ഡേ

palpak1

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ്‌ കുവൈറ്റ് (പൽപക്) അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൽപക് കലോത്സവം മെയ് 5, 2017 നു ഖൈയ്ത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂളിൽ വെച്ച് നടത്തുകയുണ്ടായി.

രാവിലെ പത്തുമണിക്ക്‌ നടന്ന യോഗത്തിൽ ബഹ്റൈൻ എക്സ്ചേഞ്ച്‌ ജനറൽ മാനേജർ ശ്രീ. മാത്യു വർഗീസ്സ്‌ ഭദ്രദീപം കൊളുത്തി കലോത്സവം ഉത്ഘാടനം ചെയ്തു.  പൽപക് പ്രസിഡൻറ് ശ്രീ പി.എൻ. കുമാർ അദ്ധ്യക്ഷ പ്രസംഗവും ആർട്സ് സെക്രട്ടറി ശ്രീ. സുരേഷ് മാധവൻ സ്വാഗഗതവും ആശംസിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. ശിവദാസ് വാഴയിൽ, ശ്രീലങ്കൻ എയർവൈസ് കൺട്രി മനേജർ  ശ്രീ. അമിതാബ് ആന്റണി, വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി അംബികാ ശിപ്രസാദ് എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീ.പ്രേംരാജ് നന്ദി രേഖപ്പെടുത്തി.

palpak2