കല കുവൈറ്റ് മാതൃഭാഷാ പഠന സമിതി രൂപീകരിച്ചു

kala

കുവൈറ്റ് സിറ്റി: “മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക ” എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കഴിഞ്ഞ 27 വർഷമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന മാതൃഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഭാഷാ സമിതി രൂപികരിച്ചു. മാതൃഭാഷാ പഠനത്തിന് സാഹചര്യങ്ങൾ ഇല്ലാത്ത കുവൈറ്റിലെ ആയിരക്കണിക്കിന് കുട്ടികളാണ് കല കുവൈറ്റ്, സ്കൂൾ അവധി സമയത്ത് സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്സുകളിൽ പങ്കെടുത്ത് പഠിക്കുന്നത്.

ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മെയ് 19-ന് പ്രശസ്ത സാഹിത്യകാരനും നടനുമായ വി.കെ ശ്രീരാമൻ കല കുവൈറ്റിന്റെ മെഗാ പരിപാടിയായ “മയൂഖം – 2017 ” ന്റെ വേദിയിൽ വെച്ച് നിർവ്വഹിക്കും. പ്രസ്തുത പരിപാടിയിൽ കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രധാന അതിഥിയായി പങ്കെടുക്കും.

അബ്ബാസിയ കല സെന്റ്റിൽ, കല കുവൈറ്റ്‌ പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി രൂപികരണ യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഈ വർഷത്തെ മാതൃഭാഷ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും വിവധ സംഘടന പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ജോയി മുണ്ടക്കാടൻ, ഇക്‌ബാൽ  കുട്ടമംഗലം, അഷറഫ് കാളത്തോട്, ജോസഫ് പണിക്കർ, തോമസ് കടവിൻ, സാം പൈനുംമൂട്, ജോൺ ആർട്ട്സ്, മുജീബുള്ള, ലിസി കുര്യാക്കോസ്, സുജി, നിരഞ്ജൻ, മുഹമ്മദ് റിയാസ്, എൻ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ മാതൃഭാഷാ സമിതിയുടെ രക്ഷാധികാരികളായി ജോൺ മാത്യു, അഡ്വ.ജോൺ തോമസ്, ജോയി മുണ്ടക്കാടൻ, ജോസഫ് പണിക്കർ, രഘുനാഥൻ നായർ എന്നിവരെയും, ജനറൽ കൺവീനറായി സജീവ് എം.ജോർജ്ജ് , കൺവീനർമാരായി സജീവ് ഏബ്രഹാം, ഇക്‌ബാൽ  കുട്ടമംഗലം, പി. ആർ ബാബു, രാജൻ കുളക്കട എന്നിവരെയും, മേഖല കൺവീനർമാരായി സൈമേഷ് (അബ്ബാസിയ) പ്രജോഷ് (അബുഹലിഫ) തോമസ് ഏബ്രഹാം (ഫഹഹീൽ) ജോർജ്ജ് തൈമണ്ണിൽ ( സാൽമിയ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ സ്വാഗതവും, മാതൃഭാഷാ ജനറൽ കൺവീനർ സജീവ് എം. ജോർജ്ജ് നന്ദിയും  രേഖപ്പെടുത്തി.