സണ്ണിച്ചായന്റെ നിര്യാണത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു

sunnychayan

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ കല കുവൈറ്റ്‌ അനുശോചിച്ചു. ഇറാഖ്‌ അധിനിവേശ കാലത്ത്‌ കഷ്ടതയനുഭവിച്ച ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കുന്നതിൽ സണ്ണിച്ചായൻ മുഖ്യപങ്ക്‌ വഹിച്ചിരുന്നു. കുവൈറ്റിലെ ദുരിതമനുഭവിക്കുന്നവർക്കിടയിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്നു അദ്ദേഹം.
സണ്ണിച്ചായന്റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക്‌ ചേരുന്നതായും കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ പൽപക്  അനുശോചിച്ചു.

സണ്ണിച്ചായന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഘപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പൽപക്  പ്രസിഡന്റ് പി എൻ കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ എന്നിവർ അറിയിച്ചു.

—-

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ വ്യവസായിയും, മുതിർന്ന സാമൂഹിക പ്രവർത്തകനുമായിരുന്ന എം.മാത്യുസിന്റെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിച്ചു. കുവൈത്തിലെ ഇറാഖ് അധിനിവേശ സമയത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് ടൊയോട്ട സണ്ണിച്ചായൻ എന്നറിയപ്പെടുന്ന മാത്യൂസ് നേതൃത്വം നല്‍കിയിരുന്നു. സമാനതകളില്ലാത്ത ഈ സാമൂഹ്യപ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. 2003 ൽ  ഗള്‍ഫ് യുദ്ധവേളയിലും ഇന്ത്യന്‍ സമൂഹത്തിന് ധൈര്യം പകര്‍ന്ന് അദ്ദേഹം മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിൻറെ കുടുംബത്തിന്റെയും, ഇന്ത്യൻ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും  വനിതാവേദി പ്രസിഡന്റ് ശാന്താ ആർ നായർ, ആക്ടിങ് സെക്രട്ടറി ഷെർലറ്റ് ആൽബർട്ട് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

—-

കുവൈറ്റ് സിറ്റി : കുവൈറ്റിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്റെ (ടൊയോട്ട സണ്ണിച്ചായൻ) വേർപാടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു. കുവൈറ്റ്, ഇറാഖ് യുദ്ധ കാലഘട്ടത്തിലും ഇന്ത്യൻ സമൂഹത്തിന്                                      താങ്ങും, തണലുമായിരുന്ന കുവൈറ്റ് മലയാളികളുടെ  മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ സണ്ണിച്ചായന്റെ വേർപാടിൽ  അഗാധമായ ദുഃഖം രേഘപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കോട്ടയം ജില്ല്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജീജോ ജേക്കബ് കുര്യൻ എന്നിവർ അറിയിച്ചു.