“ബ്യുട്ടി ആൻഡ് ദ ബീസ്റ്റ്‌” നാടകം വെള്ളിയാഴ്ച്ച സാൽമിയയിൽ വീണ്ടും അവതരിപ്പിക്കുന്നു

SIK

കുവൈത്ത്: “Staged in Kuwait” നാടകസംഘം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡ്രാമ “ബ്യുട്ടി  ആൻഡ് ദ ബീസ്റ്റ്‌” വരുന്ന മെയ് 26 വെള്ളിയാഴ്ച്ച ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു. മെയ് 13 നു നടന്ന ഷോയോടനുബന്ധിച്ച് ഉയർന്ന ആവശ്യപ്രകാരമാണ് പ്രശസ്തമായ കഥയുടെ നാടകാവിഷ്‌ക്കാരം ഒരിക്കൽക്കൂടി രംഗത്ത് അവതരിപ്പിക്കുന്നത്. സാൽമിയ ഇനഗ്‌ളീഷ്‌ സ്‌കൂളിലെ പെർഫോമിംഗ് ആർട്സ് സെന്ററിലാണ് പരിപാടി.

Staged in Kuwait ലോകപ്രശസ്തങ്ങളായ നിരവധി സംഗീതനാടകങ്ങൾ കുവൈത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നാടകപ്രേമികളായ കലാകാരന്മാരുടെ ഒരു ഓപ്പൺ പ്ലാറ്റ്ഫോം ആണ് Staged in Kuwait. ഏഴര കുവൈത്തി ദിനാർ മുതൽ പന്ത്രണ്ടര ദിനാർ വരെയുള്ള ടിക്കറ്റ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: http://stagedinkuwait.com/contact-sik/
BOOK ONLINE at http://www.SIKtkts.com
SIK 2