ഗ്ലോബൽ ഇന്റർനാഷണൽ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു

global

കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിങ്ങ് കമ്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു ജൂണ്‍ 17 നു മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ വച്ച് നടത്തിയ ഇഫ്താര്‍മീറ്റിനു ശേഷം നടന്ന പ്രസ്‌ മീറ്റില്‍ ഗ്ലോബലിന്റ്റെ സില്‍വര്‍ ജൂബിലി ഹൗസിംഗ്പ്രൊജക്റ്റിനെ കുറിച്ച്  ജനറല്‍ മാനേജര്‍ ജോസ് എരിഞ്ഞേരി വിശദീകരിച്ചു.

കുവൈറ്റില്‍ അറിയപ്പെടുന്ന 10 സംഘടനകളുമായി കൂടിച്ചേര്‍ന്നു നാട്ടിലെ നിരാലംബരായ 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീടെന്ന സ്വപ്നം സഫലമാക്കുന്നു 6 വീട് കമ്പനിയില്‍ ജോലിചെയുന്ന മറ്റു സംസ്ഥാന്ക്കാര്‍ക്കും കൂടാതെ 9 വീടുകള്‍ കമ്പനി നേരിട്ട് തിരഞ്ഞെടുക്കുന്ന വര്‍ക്കും, ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മ്മിച്ചു നല്‍കുന്നു.

കഴിഞ്ഞ 25 വര്‍ഷമായി കുവൈറ്റിലെ ബിസിനസ്സ് രംഗത്ത് പ്രസസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനി 1993 മുതല്‍ അഹമ്മദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റൊരു ശാഖ 2004ല്‍ കുവൈറ്റില്‍ ശുവൈഖിലും 2007ല്‍  UAE റാസല്‍കൈമയിലും 2012 ല്‍ അബുദാബിയിലും പ്രവര്‍ത്തനം ആരംഭിച്ചു.

global -jose

ഗ്ലോബല്‍ ഇന്റര്‍നാഷണലിന്റ്റെ പ്രവര്‍ത്തന വളര്‍ച്ചയുടെ പാതയില്‍ സമൂഹത്തിലെ നാനാ തുറകളിലേക്കായി പലവിധ സഹായങ്ങളും മുന്‍കാലങ്ങളില്‍ ഗ്ലോബല്‍ നല്‍കിയിരുന്നതായി എല്ലാ സംഘടനകളും പ്രസ്‌മീറ്റില്‍ അനുസ്മരിക്കുകയുണ്ടായി.

പ്രസ്‌മീറ്റിനോടനുബാന്ധിച്ച് 10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും കൈമാറി. പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍മാനേജര്‍ ജോസ് എരിഞ്ഞേരി, പാര്‍ട്ണര്‍ ബാബു എരിഞ്ഞേരി, ഫിനാന്‍സ് മാനേജര്‍ ജെറില്‍ അഗസ്റ്റിന്‍, ശാഖാമാനേജര്‍ ജോയ് ആണ്ട്രൂസ്, ഹൗസിംഗ്പ്രൊജക്റ്റ്‌ കണ്‍വീനര്‍ ബിവിന്‍ തോമസ്‌ സന്നിഹിതരായി.

KASARGOD ASSOCIATION

KALA KUWAIT

KAIRALI TV

OICC

ANGAMALY ASSOCIATION

TRASSK

SANTHWANAM

KOZHIKKODE ASSOCIATION

THANNAL

TEXAS (Thiruvananthapuram Expatriates Association)

എന്നിവയാണ് സഹായം ലഭിച്ച സംഘടനകൾ.