ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ പത്താമത്തെ ശാഖ മെഹബൂല ഒന്നാം ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

grand mehboula

കുവൈത്ത്: ഗ്രാൻഡ് ഹൈപ്പറിന്റെ  45 -ാമത്തെയും കുവൈത്തിലെ പത്താമത്തെയും  ശാഖ   മെഹബൂല ബ്ലോക്ക് ഒന്നിൽറീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ  ഡോ. അൻവർ അമീൻ, ബദർ സൗഊദ് അൽ സെഹ്‌ലി എന്നിവർ ചേർന്ന് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുത്തു.

ചടങ്ങിൽ അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) , അയൂബ് കച്ചേരി (റിജിയണല്‍ ഡയറക്ടര്‍) , ഡോ. അബ്ദുൽ ഫത്താഹ് (ഡയറക്ടർ), കുവൈത്തിലെ ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥർ , സാമൂഹ്യ, സാംസ്‌കാരിക, വ്യവസായിക രംഗത്തെ പ്രമുഖര്‍, ,മുഹമ്മദ് സുനീര്‍ (സി.ഇ.ഒ. ) ,തെഹസീര്‍ അലി (ജനറല്‍ മാനേജര്‍),  സാനിൻ വാസിം (മാർക്കറ്റിംഗ് & ബിസിനസ് മാനേജർ) മാനേജ്‌മന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരമനുസരിച്ച് രൂപകല്പന ചെയ്ത പുതിയ  ഗ്രാന്‍ഡ് ഹൈപ്പറിനുള്ളിൽ  ലോകത്തിന്റെയ് വിവിധ ഭാഗങ്ങളിൽ നിന്നും  തിരഞ്ഞെടുത്ത  ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള  ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫുട് വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും വ്യത്യസ്തവും കമനീയവുമായ ശേഖരമാണ്  മിതമായ വിലയിൽ ഒരുക്കിയിരിക്കുന്നത്.  ഉന്നത ഗുണനിലവാരത്തിലുള്ള ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയെല്ലാം മിതമായ വിലയില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിന് അനുസരിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ മാസം മെയിൻ സ്ട്രീറ്റ്   ബ്ലോക്ക്  രണ്ടിൽ  പ്രവർത്തനം ആരംഭിച്ച  ഗ്രാൻഡ് ഹൈപെറിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മറ്റു ശാഖ  പോലെ  ഇവിടെയും ഉപഭോക്താക്കൾക്കു മികച്ച ഷോപ്പിങ് അനുഭവം നൽകാനാവുമെന്നു റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്‍ പറഞ്ഞു.

ഈദ് വിപണി സജീവമായിരിക്കുന്ന ഈ അവസരത്തിൽ പുതിയ  ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറന്നതോടെ കൂടുതൽ ഉപഭോക്താക്കളിലേക്കു കടന്നെത്താൻ അവസരം  ലഭിചിരിക്കുകയാണെന്നു  കുവൈറ്റ് റിജിയണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി പറഞ്ഞു.