ആരാണ് ‘അബു സാലെം’ ? കുവൈത്തിലെ ചായ പരസ്യത്തിന് കാൻ പുരസ്കാരം

who is abu salem

കുവൈത്ത്: കുവൈത്ത് പാർലിമെന്റ് തെരെഞ്ഞെടുപ്പിനിടയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു പുതിയ സ്ഥാനാർത്ഥിയെപ്പറ്റിയുള്ള വിവരണങ്ങൾ പ്രത്യക്ഷപ്പെട്ടു. അബു സാലെം എന്ന പുതിയ മുഖം മത്സരിച്ചത് നല്ല ചായക്ക്‌ വേണ്ടിയായിരുന്നു. സിക്സ്ത് റിങ് റോഡ് മണ്ഡലത്തിലെ ഇല്ലാത്ത സ്ഥാനാർഥി പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ആരാണ് അബു സാലെം എന്നത് ചർച്ചയായി.

 അൽ മുനായിസ് എന്ന ബ്രാൻഡഡ് ചായയുടെ പ്രചരണാർത്ഥം നിർമ്മിച്ച കഥാപാത്രം ഇലക്ഷൻ കാലത്തെ  14 ദിവസത്തെ പ്രചരണം കൊണ്ട് ആറ് ലക്ഷത്തിലധികം അബു സാലെം വീഡിയോകൾ കണ്ടു. കുവൈത്തിനെ സംബന്ധിച്ച് വലിയ നേട്ടം.

സിനിമാലോകത്തെ കാൻ പുരസ്‌കാരങ്ങളുടെ ഗണത്തിൽ പരസ്യരംഗത്തെ പുരസ്കാരമായി കണക്കാക്കുന്ന കാൻസ് ലയൺസ് ഫെസ്റ്റിവൽ 2017 ൽ കുവൈത്തിൽ നിന്നുള്ള ആരാണ് അബു സാലെം എന്ന ക്യാംപയിൻ സീരീസും പുരസ്‌കാരിതമായിരിക്കുന്നു. ലോകത്തെ കഴിഞ്ഞവർഷത്തെ മികച്ച പരസ്യചിത്രങ്ങളിൽ ഒന്നായി ബ്രോൺസ് ലയൺ പുരസ്കാരം ചിത്രം നേടി. നൂതനമായ ആശയവും സംവേദനത്വവും ചിത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കുന്നു.