കെ.ഐ.ജി കുവൈത്ത്‌ “ഫാഷിസ്റ്റ് വിരുദ്ധ സാഹോദര്യസംഗമം” സംഘടിപ്പിച്ചു

Stage with KEN 1

കുവൈത്ത്​ സിറ്റി: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത്‌ “ഫാഷിസ്​റ്റ്​ വിരുദ്ധ സാഹോദര്യ സംഗമം” സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ 5.30ന് അബ്ബാസിയ ടൂറിസ്റ്റിക്​ പാര്‍ക്കിന്​ സമീപമുള്ള മറീന ഹാളില്‍ നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും വാഗ്​മിയുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്​ മുഖ്യപ്രഭാഷണം നടത്തി. ക്ലാസിക്കൽ ഫാഷിസത്തേക്കാൾ അപകടകരവും ആഴത്തിൽ വേരുകളുള്ളതുമാണ്​ ഇന്ത്യൻ ഫാഷിസമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വൈവിധ്യവും നിലനിര്ത്തിക്കൊണ്ട്​ തന്നെ ജനാധിപത്യ സംരക്ഷണത്തിനായി ഒരുമിക്കണം. ജാതിമേല്ക്കോയ്​മയുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാഷിസ്​റ്റ്​ പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്​. ഇൗ വെല്ലുവിളിയെ വിലകുറച്ച്​ കാണരുത്​. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ്​ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്​. എല്ലാ ഭിന്നതകളും മാറ്റിവെച്ച്​ ഇൗ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത്​ അനിവാര്യമാണ്​. ഇൗ ഘട്ടത്തിലും നാം ഉണർന്ന്​ പ്രവര്ത്തിച്ച്​ പ്രതിരോധം ഉയര്ത്തിയില്ലെങ്കിൽ രാജ്യത്തി​ന്റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കെ.​ഐ.ജി പ്രസിഡന്റ്​ ഫൈസൽ മ​ഞ്ചേരി അധ്യക്ഷത വഹിച്ചു. ഫാഷിസത്തെ ചെറുക്കാൻ തങ്ങളെ പിന്തുണക്ക​ണമെന്നാണ്​ കോണ്ഗ്രസും ഇടതുപക്ഷവും ​ വെവ്വേറെനിന്ന്​ പറയുന്നത്​, സന്ദർഭത്തിന്റെ അനിവാര്യത മനസ്സിലാക്കി കോണ്ഗ്രസും ഇടതുപക്ഷവും ഒരുമിച്ച്​ നില്ക്കണമെന്നും അപ്പോള് മതനിരപേക്ഷ സമൂഹം അവരെ ഒന്നിച്ച്​ ശക്​തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോൺ മാത്യൂ, കല കുവൈത്ത്​ ജനറല് സെക്രട്ടറി ജെ. സജി, സീറോ മലബാര് സഭ പ്രതിനിധി ജോര്ജ്​ കാലയില്, കല ആര്ട്ട്​ കുവൈത്ത്​ പ്രസിഡന്റ്​ സാംകുട്ടി തോമസ്​, ഒ.ഐ.സി.സി പ്രതിനിധി കൃഷ്​ണന് കടലുണ്ടി, ​ഐ.എം.സി.സി ചെയര്മാന് സത്താര് കുന്നിൽ, കുവൈത്ത്​ കെ.എം.സി.സി പ്രതിനിധി ബഷീര് ബാത്ത, ഇന്ത്യന് ഇസ്​ലാഹി സെന്റര് പ്രതിനിധി സയ്യിദ്​ അബ്​ദുറഹ്​മാന്, കെ.കെ.ഐ.സി ജനറല് സെക്രട്ടറി ടി.പി. അബ്​ദുല് അസീസ്​, ആം ആദ്​മി സൊസൈറ്റി പ്രസിഡന്റ്​ മുബാറക്​ കാ​മ്പ്രത്ത്​, കെ.കെ.എം.എ വൈസ്​ ചെയര്മാന് അബ്​ദുൽ ഫത്താഹ്​ തയ്യില്, തനിമ ചെയര്മാന് ബാബുജി ബത്തേരി, കേരള അസോസിയേഷന് കുവൈത്ത്​ പ്രതിനിധി ശ്രീംലാൽ മുരളി, വെല്ഫെയര് കേരള കുവൈത്ത്​ വൈസ്​ പ്രസിഡന്റ് അനിയന്കുഞ്ഞ്​, വനിതാ വേദി നേതാവ്​ ടോളി തോമസ്​, ഇസ്​ലാമിക്​ വിമൻസ് അസോസിയേഷൻ  പ്രസിഡന്റ്​ മഹ്​ബൂബ അനീസ്​, യൂത്ത്​ ഇന്ത്യ പ്രസിഡന്റ്​ സി.കെ. നജീബ്​, ഇസ്​ലാമിക്​ കൗണ്സിൽ നേതാവ്​ ഹംസ ബാഖവി, പി.സി.എഫ്​ ​പ്രതിനിധി അഹമ്മദ്​ കീരിത്തോട്​ എന്നിവര് സംസാരിച്ചു.

ഡോക്യുമെന്ററി അവതരണത്തിന്​ റഫീഖ്​ ബാബു, ജസീല്, ഫാഇസ് എന്നിവര് നേതൃത്വം നല്കി. കെ.ഐ.ജി വൈസ്​ പ്രസിഡന്റ്​ സക്കീര് ഹുസൈന് തുവ്വൂര് സമാപന പ്രസംഗം നിർവഹിച്ചു. ആക്​ടിങ്​ ജനറല് സെക്രട്ടറി എം.കെ. നജീബ്​ സ്വാഗതവും വെസ്​റ്റ്​ മേഖല പ്രസിഡന്റ്​ ഫിറോസ്​ ഹമീദ്​ നന്ദിയും പറഞ്ഞു. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.