ഹാനോനോ 2017 – സേവ് എ ലൈഫ് -ഫേസ് II സമാപനം

AST_3493

കുവൈത്ത്: കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രിഗോറിയോസ് മൂവ്മെന്റ് (MGM) 2004 മുതൽ രണ്ടുഘട്ടങ്ങളിലായി സംഘടിപ്പിച്ചു വരുന്ന സേവ് എ ലൈഫ് എന്ന ഹൃദയ ശസ്ത്ര ക്രിയാപദ്ധതിയുടെ വിജയകരമായ സമാപനം “ഹാനോനോ 2017″ എന്ന പേരിൽ സംഘടിപ്പിക്കുന്നു. സെപ്തംബർ 23 വ്യാഴം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അങ്കണത്തിലാണ് പരിപാടി.

പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്കുലാർ സെന്ററിന്റെ സഹായത്തോടെ അൻപത് നിർധനരായ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗകര്യം ഏർപ്പാടാക്കാൻ ഈ പദ്ധതി വഴി സാധിച്ചു. 10 നും 18 നും ഇടയിൽ പ്രായമുള്ളവരിലെ മികച്ച ഗായകരെ കണ്ടെത്താനുള്ള മത്സരവും സ്റ്റാർ വോയിസ് 2017 എന്ന പേരിൽ സമാപന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നണ്ട്. പ്രശസ്ത സംഗീതസംവിധായകൻ അൽഫോൻസ് സംഗീത പരിപാടിക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 66508109, 99476422  എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ റവ. ഫാ.ജേക്കബ് തോമസ്, റെജി ഉമ്മൻ, ദീപക് അലക്സ് പണിക്കർ, കെ.കെ.തമ്പി, ബാബു വർഗീസ്, ഉമ്മൻ കുര്യൻ, ജേക്കബ് റോയ് തുടങ്ങിയവർ പങ്കെടുത്തു.