ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മലയാളി മീഡിയാ ഫോറം കുവൈത്ത് പ്രതിഷേധിച്ചു

Gauri_Lankesh_FB2[1]

കുവൈറ്റ്‌ സിറ്റി: വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലപാട്‌ കൈകൊള്ളുകയും, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയും മനുഷ്യാവകാശ പ്രശ്നങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിത്വവുമായ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ മലയാളി മീഡിയാ ഫോറം കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വിയോജിപ്പിന്റെ ശബ്ദങ്ങളെയും ആശയങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റു രാഷട്രീയം കൊന്നൊടുക്കിയ പൻസാരെ, ധാബോൽക്കർ, കൽബുർഗി എന്നിവരുടെ വധത്തിന്റെ തുടർച്ചയാണ് ഗൗരി ലങ്കേഷിന്റെ വധം. ജനാധിപത്യത്തിന്റെ നെടുന്തൂണുകളെ ഇല്ലായ്മ ചെയ്തുകൊണ്ട് സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന്റെ കഴുത്തുഞെരിക്കുന്ന പ്രവണതകളെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം പ്രതിരോധിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും അനുശോചനക്കുറിപ്പിൽ മീഡിയ ഫോറത്തിന് വേണ്ടി ജനറൽ കൺവീനർ ടി.വി. ഹിക്മത്ത് അഭ്യർത്ഥിച്ചു.