തോപ്പിൽ ഭാസി നാടകോത്സവം 2017-സെപ്റ്റംബർ 29ന്

KANA

കേരള ആർട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവം 2017′  സെപ്റ്റംബർ 29ന് ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചുനടക്കും.  കുവൈറ്റിലെ നാലു മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം ഇൻഡ്യൻ അംബാസഡർ ശ്രീ സുനിൽ ജയിൻ വൈകുന്നേരം 4.30നു തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യും.

നാടകോത്സവത്തിൽ പ്രശസ്ത നാടകപ്രവർത്തകനും നാടകാചാര്യനായ തോപ്പിൽ ഭാസിയുടെ പുത്രനുമായ സോമകുമാർ ഭാസി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

അയനം ഓപ്പൺ ഫോറം അവതരിപ്പിക്കുന്ന ‘ഒരു സദാചാരകാല പ്രണയം’, മറീന മൂവി ആർട്‌സ് അവതരിപ്പിക്കുന്ന ‘നാമെന്തു ചെയ്യണം’, സ്നേഹാലയം ഒരുക്കുന്ന ‘വരൂ നമുക്കു നാടകം കളിക്കാം’, കാഴ്ച കുവൈറ്റിന്റ ‘കാഴ്ച’ എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തിൽ മാറ്റുരക്കുന്നത്.

മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, മികച്ച രചന, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കു പുറമെ ക്യാഷ്‌ അവാർഡുകളും ഉണ്ടായിരിക്കുന്നതാണെന്ന് കാനാ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. പ്രഥമ മത്സരമെന്ന നിലയിൽ, റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.