തൃശ്ശൂർ അസ്സോസിയേഷൻ-മഹോത്സവം-2017

PRESS MEET2-TRask

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റിന്റെ ചാരിറ്റി പ്രവർത്തന ധനശേഖരണാർത്ഥം നടത്തുന്ന “മഹോത്സവം-2017” ഒക്ടോബർ 6 ന് അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ മൈദാൻ ഹവല്ലിയിൽ വച്ച് നടത്തുന്നു.

കുവൈറ്റിലെ വലിയ ജില്ലാ അസ്സോസിയേഷൻ ആയ ട്രാസ്ക്ക് നാട്ടിലും കുവൈറ്റിലുമായി നടത്തിവരുന്ന കല,സാംസ്‌കാരിക,സ്പോർട്സ്,സന്നദ്ധ സേവന പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ശ്രീ.ജീവ്സ് എരിഞ്ഞേരി സമ്മേളനത്തിൽ വിശദീകരിച്ചു. തുടർന്ന് മഹോത്സവം 2017 പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ ശ്രീ.ജോയ് ചിറ്റിലപ്പിള്ളി നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നുമുള്ള പ്രശസ്തരായ കലാകാരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ലൈവ് മെഗാ ഷോയെ പറ്റിയും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയും വിശദീകരിച്ചു.