കാനാ കുവൈറ്റ്- പ്രഥമ തോപ്പിൽ ഭാസി നാടകോത്സവം അഞ്ച് പുരസ്കാരങ്ങളോടെ അയനം കുവൈത്ത് ഒന്നാമത്

drama 1

കുവൈറ്റ്: കേരള ആർട്‌സ് ആന്റ നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവത്തിൽ അയനം ഓപ്പൺ ഫോറം അവതരിപ്പിച്ച “ഒരു സദാചാരകാല പ്രണയം” എന്ന നാടകം അഞ്ചു പുരസ്‌കാരങ്ങളോടെ തോപ്പിൽ ഭാസി അവാർഡുകൾ തൂത്തുവാരിയപ്പോൾ നാലു പുരസ്കാരങ്ങളുമായി കാഴ്ച കുവൈറ്റിന്റ “കാഴ്ച” തിളക്കമാർന്ന വിജയം നേടി.  ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പ്രേക്ഷക പങ്കാളിത്തവും ഉണ്ടായി.

ഏറ്റവും മികച്ച അവതരണത്തിനുള്ള പുരസ്‌കാരം അയനത്തിന്റ ‘ഒരു സദാചാരകാല പ്രണയത്തി”നു ലഭിച്ചപ്പോൾ, ‘കാഴ്ച’ രണ്ടാമത്തെ മികച്ച നാടകമായി.  “ഒരു സദാചാരകാല പ്രണയം” സംവിധാനം ചെയ്ത ബർഗ്മാൻ തോമസ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഏറ്റവും നല്ല നടിക്കുള്ള അവാർഡ് ട്രീസ വിത്സനും രണ്ടാമത്തെ നല്ല നടിക്കുള്ള അവാർഡ് ശരണ്യയും അതേ നാടകത്തിലെ അഭിനയത്തിന് കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ റഫീഖ് ഉദുമയും അയനത്തിന്റെ അവാർഡുകൾ അഞ്ചെണ്ണത്തിൽ എത്തിച്ചു.

Drama 2

നല്ല രചനക്കുള്ള അംഗീകാരവും മികച്ച നടനുള്ള പുരസ്കാരവും കാഴ്ച കുവൈറ്റിന്റ വിൽസൻ ചിറയത്ത് നേടി. അതേ നാടകത്തിലെ തന്നെ മെറിൻ വിൽസൺ പ്രത്യേക ജൂറി പുരസ്കാരത്തിനർഹയായി. മരീന മൂവിംഗ് ആർട്സ് അവതരിപ്പിച ‘നാം എന്തുചെയ്യണം’ എന്ന നാടകം എഴുതിയ സുബി ജോർജ് രണ്ടാമത്തെ മികച്ച രചയിതാവായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള അംഗീകാരം “നാം എന്തു ചെയ്യണം” എന്ന നാടകത്തിലെ അഭിനയത്തിന് അലൻ റിജോയ്ക്ക് ലഭിച്ചു.  മത്സരത്തെ തുടർന്ന് അതിഥികളും കാനാ കുവൈറ്റ് ഭാരവാഹികളും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ഇൻഡ്യൻ എംബസി സെക്കൻഡ് സെക്രട്ടറി സിബി യു. എസ്.  “തോപ്പിൽ ഭാസി നാടകോത്സവം 2017′ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകകൃത്തും സംവിധായകനും യശ:ശ്ശരീരനായ തോപ്പിൽ ഭാസിയുടെ പുത്രനുമായ ശ്രീ തോപ്പിൽ സോമൻ ചടങ്ങിൽ വിശിഷ്ടാതിഥി യായി പങ്കെടുത്തു. പ്രസിഡൻറ് കുമാർ തൃത്താല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി  ജിജു കാലായിൽ സ്വാഗതം പറഞ്ഞു. കലാശ്രീ ബാബു ചാക്കോള തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ സജീവ് കെ പീറ്റർ പ്രഥമ തോപ്പിൽ ഭാസി നാടകത്തേക്കുറിച്ചുള്ള ഒരു ലഘുവിവരണം നൽകി. പ്രശസ്ത നാടക നടനും സംവിധായകനുമായ ശ്രീ വി. ജെ. ആന്റണി, അഡ്വൈസർ കലാശ്രീ കെ പി ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കാനാ കുവൈറ്റ് വൈസ് പ്രസിഡൻറ് പുന്നൂസ് അഞ്ചേരി നന്ദി രേഖപ്പെടുത്തി. ടെക്നിക്കൽ അഡ്വൈസർ ഇഡിക്കുള മാത്യൂസ്, പി. ആർ. ഒ റജി മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മഞ്ജു മാത്യുവും ശില്പ സജീവും ഉദ്ഘാടന ചടങ്ങുകളുടെ അവതാരകരായിരുന്നു. കുവൈറ്റിലെ മലയാളി മാധ്യമപ്രവർത്തകരുടേയും കലാസാംസ്കാരിക പ്രവർത്തകരുടേയും സാന്നിധ്യം കൊണ്ട് പ്രൗഢമായ ഒരു സദസ്സിന്റ മുമ്പിലിണ് ‘തോപ്പിൽ ഭാസി നാടകോത്സവം 2017′ അരങ്ങേറിയത്.

Drama 3