പൽപക്‌ പാലക്കാടൻ മേള-2017 ആഘോഷിച്ചു

INAGURATION 1

പാലക്കാട്‌ പ്രവാസി അസ്സോസിയേഷൻ ഓഫ്‌ കുവൈറ്റ്‌ (പൽപക്‌) 29 സെപ്‌റ്റംബർ വെള്ളിയാഴ്ച ‘പാലക്കാടൻ മേള-2017 (ഓണം – ഈദ്‌)’ഖൈത്താൻ  കാർമ്മൽ സ്കൂളിൽ വെച്ച്‌ ഒരു മുഴുദിന പരിപാടിയായി ആഘോഷിച്ചു. ചെണ്ടമേളവും താലപ്പൊലിയോടെയുള്ള് മാവേലി വരവേൽപ്പിനുശേഷം പൽപക്‌ പ്രസിഡന്റ്‌ കുമാർ പി. എൻ ന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനം ബഹ്റിൻ എക്സ്ചേഞ്ച്‌ ജനറൽ മാനേജർ ശ്രീ. മാത്യു വർഗ്ഗീസ്‌ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

ശിവദാസ്‌ വാഴയിൽ (ജനറൽ സെക്രട്ടറി) റിപ്പോർട്ട്‌ അവതരിപ്പിച്ചു. അലിമൻസൂർ അൽ ഷവാഫ്‌ (സി.ഇ.ഒ. തയ്ഫോർ ജനറൽ ട്രേഡിംഗ്‌ കമ്പനി)  നിധിൻ മേനോൻ (മാർക്കറ്റിംഗ്‌ മാനേജർ,ബാദർ അൽ സമ മെഡിക്കൽ സെന്റ്‌ർ) വി. ദിലി  (പൽപക്‌ രക്ഷാധികാരി) അംബികാശിവപ്രസാദ്‌ (പൽപക്‌ വനിതാവേദി കൺവീനർ).എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ച യോഗത്തിനു ആർട്സ്‌ സെക്രട്ടറി സുരേഷ്‌ മാധവൻ സ്വാഗതവും ട്രഷറർ പ്രേം രാജ്‌ കൃതജ്ഞതയും രേഖപ്പെടുത്തി. അംഗങ്ങളുടെ മക്കളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ കരസ്ഥമാക്കിയ എട്ടാം ക്ലാസ്‌ മുതൽ പ്ലസ്‌ ടു വരെയുള്ള വിദ്യാർത്ഥികൾക്ക്‌ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

പൽപക്‌ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും നൃത്തനൃത്യങ്ങളും സ്കിറ്റും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. പാലക്കാടിലെ കൂടല്ലൂരിലുള്ള പാർത്ഥാസ്‌ കാറ്ററിംഗിന്റെ പാചകക്കാർ തയ്യാറാക്കിയ വിഭസമൃദ്ധമായ  ഓണസദ്യക്കുശേഷം രാജേഷ്‌ അടിമാലിയും ലേഖ അജയും അവതരിപ്പിച്ച സംഗീതവിരുന്ന് ഏറെ ഹൃദ്യമായി.

ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 28നു പൽപക്‌ അംഗങ്ങൾക്കായി പൂക്കളമത്സരവും കുട്ടികൾക്കായി ചിത്രരചനാമത്സരവും പാലക്കാട്‌ സരിഗമ ടീമിന്റെ ഗാനമേളയും സംഘടിപ്പിച്ചിരുന്നു