മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ രുപീകരിച്ചു

saji

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. 15 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ:സുജ സൂസൻ ജോർജ്ജ് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ഉദ്‌ഘാടന വേദിയിൽ വെച്ച് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ജോൺമാത്യു, സാം പൈനുംമൂട്, എബി വാരിക്കാട്, ജെ.സജി,രാഘുനാഥൻ നായർ, സജീവ് എം.ജോർജ്ജ്, വി.അനിൽകുമാർ, ശ്രിംലാൽ മുരളി, സനൽ കുമാർ. ജി, ബഷീർ ബാത്ത, ഷരീഫ് താമരശ്ശേരി, അബ്ദുൾ ഫത്താഹ്, പ്രേമൻ ഇല്ലത്ത്, സജിത സ്കറിയ, മുഹമ്മദ് ഷെരീഫ്  എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.  ജെ.സജിയെ കമ്മിറ്റിയുടെ ചീഫ് കോർഡിനേറ്ററായി തിരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ചാപ്റ്റർ ആരംഭിച്ചത്.