Book Review: Love Warrior

-സുജിരിയ മീത്തൽ

Love Warrior 1

അതിജീവനത്തിന് പുതിയൊരു കല അഭ്യസിക്കേണ്ടതുണ്ടെന്ന്  തോന്നിത്തുടങ്ങുന്ന ഒരുഘട്ടത്തിലേക്ക് ജീവിതത്തെ കൊണ്ടിരുത്തുന്നത്  അനുഭവങ്ങളോ ചില നേരങ്ങളിൽജീവിതം പഠിപ്പിക്കുന്ന  അനിശ്ചിതത്വങ്ങളോ ആവാം. കാണുന്ന ഓരോ കാഴ്ചയിൽ കൂടിയും  കേൾക്കുന്ന ഓരോ ശബ്ദത്തിൽ കൂടിയും നാം ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു. വായിക്കുന്ന ഓരോ വാക്കിൽ കൂടിയും പുതുതായി തൊട്ടറിയുന്ന  ഓരോവസ്തുവിൽക്കൂടിയും പുതിയ രുചിമണങ്ങളുടെ സമ്മിശ്രങ്ങളിൽ ക്കൂടിയും നാംനമ്മളുടെ വഴി തേടിക്കൊണ്ടിരിക്കുന്നു.

മരണം വരെ ആ അറിവിന്റെ എത്ര ശതമാനം സ്വായത്തമാക്കിയെന്ന് പോലും തിരിച്ചറിയാനാവാതെ അവൻ / അവൾ നമ്മോടൊക്കെ വിട പറഞ്ഞു പോവുകയും ചെയ്യുന്നു.. ചിലർ ചില ഘട്ടത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ വന്ന വഴി തീർത്ത പോഴത്തങ്ങളിൽ കുടുങ്ങി ശ്വാസം മുട്ടിത്തുടങ്ങി മറ്റൊരു വഴിയിലേക്ക്, മറ്റൊരു ജീവിതം അഭ്യസിക്കേണ്ട നിർബ്ബന്ധിതാവസ്ഥയിലേക്ക് ചെന്നെത്തി നിൽക്കുന്നു..  ഗ്ലന്നനെവായിക്കുമ്പോഴും വായിച്ചു കഴിഞ്ഞ ശേഷവും ജീവിതത്തിന്റെ  അനിശ്ചിതത്വങ്ങൾനൽകുന്ന പാഠങ്ങളെക്കാൾ വഴിത്തിരിവാകുന്നതൊന്നും നമ്മെ  സ്പർശിക്കുന്നില്ലഎന്നും ബോധ്യപ്പെട്ടതുപോലെ.. അനുഭവങ്ങളുടെ,  ഓർമ്മക്കുറിപ്പുകളുടെ വായനനമ്മെ കൂടുതൽ വിമലീകരിക്കുന്നുണ്ടോ എന്ന്  എപ്പോഴും തോന്നാറുണ്ട്..പ്രതിസന്ധിയുടെ അലട്ടലുകളും ആ ഇരുട്ടുമാണ്  വെളിച്ചത്തിലേക്ക് വഴികാട്ടിയായികൂടെയുണ്ടാവുന്നതെന്ന് ഗ്ലന്നന്റെ അനുഭവങ്ങൾ  വീണ്ടും ഓർമ്മിപ്പിച്ചതു പോലെ..

നാല്പതുകളിൽ എത്തിനിൽക്കുന്ന വീട്ടമ്മയുടെ ആധി, സംഘർഷങ്ങൾ, എലിഫ്‌ശഫക്കിന്റെ  ‘ഫോർട്ടി റൂൾസ് ഓഫ് ലവ്’ലൂടെ ഒരിക്കൽ തൊട്ടറിഞ്ഞെങ്കിലും ഫിക്ഷന്റെമേമ്പൊടിയുണ്ടെന്ന്  പറഞ്ഞ് മാറ്റിവെക്കാമായിരുന്നു.. എന്നാൽ ഗ്ലന്നന്റെഓർമ്മക്കുറിപ്പുകൾ ഒരു ജീവിത warrior  ആയി തീരേണ്ടതിന്റെ ഒരു സ്ത്രീയുടെസംഘർഷാവസ്ഥയെ കൂടുതൽ കൂടുതൽ ഓർമ്മിപ്പിച്ചു  എന്ന് പറയാം.. എന്നാൽ ആപോരാട്ടം സമൂഹത്തോടാണോ സ്വന്തത്തോടാണോ എന്നുള്ള ചോദ്യം  ജീവിതത്തെകൂടുതൽ അനിശ്ചിതത്വത്തിലേക്ക് നയിക്കും.. അവൾ അവളുടെ ജീവിതം മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്നതിൽ അടിയറവു വെക്കുമ്പോൾ ആ പോരാട്ടം സ്വത്വത്തോടും,അവൾ  അവളെത്തന്നെ തൃപ്തിപ്പെടുത്തുമ്പോൾ ആ പോരാട്ടം ചുറ്റുപാടുംചിതറിക്കിടക്കുന്ന  സ്നേഹത്തെ ആഗീരണം ചെയ്യാനുമായി മാറുമെന്ന് മാത്രം.

Glennon

ഒരു പെൺകുട്ടിക്ക് മനുഷ്യ സ്വത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻസാധിക്കാത്തതിന്റെ  ആത്മസംഘർഷങ്ങളാണ് ഗ്ലന്നന്റെ അനുഭവങ്ങളുടെസാരം..പൂർണ്ണ സ്വാതന്ത്രരായ മനുഷ്യനെ  അനുഭവിക്കാൻ കഴിയുന്ന മനുഷ്യശരീരങ്ങൾ,ജീവിതങ്ങൾ തുലോം വിരളമായ  ലോകക്രമത്തിൽ ഒരു സ്ത്രീ ശരീരം അനുഭവിക്കുന്നയാതനകൾ എല്ലാ സംസ്കാരങ്ങളിലും  ദയനീയമാണെന്നത്‌ പരമാർത്ഥമാണല്ലൊ.. ഒരുസ്ത്രീ അവളുടെ അനുഭവങ്ങളിലൂടെ മനുഷ്യ  സ്വത്വത്തെ അറിഞ്ഞു തുടങ്ങുമ്പോൾവ്യവസ്ഥകളുടെയും ചുറ്റുപാടുകളുടെയും സമ്മർദ്ദങ്ങളുടെ  ശ്വാസംമുട്ടൽഅതിഭീകരമായി അനുഭവപ്പെട്ടു തുടങ്ങുന്നു.

അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അവളോടുള്ള സമൂഹത്തിന്റെഅംഗീകാരത്തിനും  സ്നേഹത്തിനും വിലങ്ങുതടിയാവുന്നുണ്ടെന്ന് ഒരു പെൺകുട്ടിതിരിച്ചറിയാൻ തുടങ്ങുന്ന പ്രായം  മുതൽ സ്വത്വത്തിന് പരിക്കേൽക്കാതിരിക്കാൻ,അതിനെ സംരക്ഷിക്കാൻ അവൾ തന്റെ  സ്വത്വപ്രതിനിധികളെ സമൂഹത്തിനുമുന്നിൽഅവതരിപ്പിച്ചുകൊണ്ടിരിക്കും.. ഇഷ്ടങ്ങളും  താൽപര്യങ്ങളും ഒളിപ്പിച്ചുവെക്കുകയുംസ്വന്തത്തെ മറച്ചുവെച്ച് തന്റെ പ്രതിനിധികളായി  പല ‘തന്നെ’യും സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ ചേയ്യേണ്ടി  വന്നിട്ടുള്ളഏതൊരു പെൺ ആത്മാവിന്റെയും ജീവിതത്തെ, ചിന്തയെ തീപിടിപ്പിക്കുന്നവിധം തന്നെയാണ്‌ ഗ്ലന്നൻ തന്റെ അനുഭവം പറഞ്ഞുവെക്കുന്നത്‌.. തന്റെ സ്വത്വത്തെമറച്ചുപിടിക്കാനുള്ള  നിതാന്ത ശ്രമങ്ങളായിരുന്നു തന്റെ ജീവിതം മുഴുവനെന്ന്തിരിച്ചറിയുന്ന നിമിഷം ജീവിതം തകർന്ന  ഘട്ടത്തിലാവുകയും, നിരന്തരമായ തന്റെ ശ്രമഫലമായി ജീവിതത്തെ തിരിച്ചുപിടിക്കുകയുമാണ്  ഗ്ലെന്നെൻ ചെയ്യുന്നത്.

 

 

നന്നേ ചെറുപ്പത്തിൽ തന്നെ മാനസിക സംഘർഷം കാരണം അടങ്ങാത്ത വിശപ്പിന് (bulimic)അടിമയാവുകയും കോളേജിൽ പഠിക്കുമ്പോൾ തന്നെ മാനസിക രോഗത്തിന് ചികിത്സതേടുകയും  ചെയ്തിട്ടുണ്ട്, ഗ്ലന്നൻ.. കൗമാര പ്രായത്തിൽ പാശ്ചാത്യ പാട്രിയാർക്കൽസമൂഹത്തിന്  സ്വീകാര്യമായ രീതിയിൽ തന്നെ മാറ്റിയെടുത്തു പകർന്നാടുന്നതിലുംഗ്ലന്നൻ വിജയിച്ചു..  അധികം വൈകാതെ അവർ കടുത്ത ആൾക്കഹോളിക്‌ ആവുകയും,തന്റെ കാമുകൻ  ഗ്രേഗിൽനിന്ന് രണ്ടുവട്ടം ഗർഭിണിയാവുകയും ചെയ്യുന്നു.. ആദ്യ ഗർഭം അലസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാമത്തേത് ഗ്രേഗുമായുള്ള വിവാഹത്തിൽകലാശിക്കുന്നു..  യാതൊരു തയ്യാറെടുപ്പുമില്ലാതെ വിവാഹ ജീവിതത്തിൽപ്രവേശിക്കുന്ന അവർ ഒരുപാട്  പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു.. മൂന്നുമക്കളെവളർത്തിയെടുക്കുന്നതിനിടയിൽ അവർ  ജോലിപോലും ഉപേക്ഷിക്കുന്നു.

 

 

വിവാഹമാണ് ജീവിതാരംഭമെന്ന് വിശ്വസിച്ചിരുന്ന അവർ ജീവിതത്തിന്റെ ഒരുഘട്ടത്തിൽ  ഭർത്താവിനാൽ വഞ്ചിക്കപ്പെട്ടപ്പോൾ വിവാഹം ഒരു സ്ത്രീയുടെജീവിതത്തിന്റെ അവസാനമാണെന്ന്  മനസ്സിലാക്കുന്നു.. കൂടെയുണ്ടെന്ന് തോന്നുന്നജീവിതം തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തിയതു മുതൽ  ജീവിതത്തെ പൊതിഞ്ഞ എല്ലാസ്വത്വവരണങ്ങളും എടുത്തെറിഞ്ഞ്, താനാരാണെന്ന തിരിച്ചറിവിലേക്ക്  അവർകാലെടുത്തുവെക്കുന്നു.

 

മതങ്ങൾ സ്ത്രീകൾക്ക് എങ്ങിനെയാണ് മനുഷ്യസ്വത്വത്തെ മറച്ചുപിടിക്കുന്നആവരണങ്ങളാവുന്നതെന്ന്  അറിഞ്ഞു തുടങ്ങുന്നേടത്തുനിന്ന് അവരെ പള്ളിക്കുനേരെയും അതിന്റെ സ്വാർത്ഥ സംഘബോധത്തിനെതിരേയും  ചോദ്യമുയർത്തുന്നു..സ്വാർത്ഥ ആവരണങ്ങൾ പൊളിച്ച് മനുഷ്യനെ ആവരണം ചെയ്യാത്ത ഒരു വിശ്വാസ ‘ആഭരണ’വും തന്നെ പൊതിയില്ലെന്ന് ഗ്ലന്നൻ പ്രതിജ്ഞയെടുക്കുന്നു.. മക്കളെയും ആവഴിയിൽ നിന്ന്  തിരിച്ചുവിടുകയും ചെയ്യുന്നു.

 

ബൈബിളിലെ അർത്ഥകല്പനപോലെ, ‘വുമൺ’ അഥവാ സഹായി (helperപുരുഷനെ സഹായിക്കാനുള്ളവൾ) എന്ന ബൈബിൾ പദത്തിന്റെ അർഥം തേടിയുള്ള ഒരു രാത്രിമുഴുവൻ നീണ്ട  അന്വേഷണം അവരെ അതിന്റെ മൂല രൂപമായ ഹീബ്രുപദത്തിലെത്തിക്കുന്നു..

 

Ezar എന്ന ആ പദം ആദ്യത്തെ സ്ത്രീയെ പരാമർശിക്കാൻ രണ്ടുവട്ടവും, മൂന്നുവട്ടം വമ്പൻ സൈന്യത്തെ പരാമർശിക്കാനും, പതിനാറു തവണ ദൈവത്തെപരാമർശിക്കുവാനും  ഉപയോഗിച്ച പദമാണെന്ന് അവർ കണ്ടെത്തുന്നു.. ‘ദൈവക്കടത്തി’ന്റെ (god smuggling) ആൾക്കാർ തെറ്റിദ്ധരിപ്പിച്ച ആ വാക്കിന്റെമൂലപദത്തിന്റെ അർഥം strong and benevolent ആണ്,  കരുത്തും ദയയുമുള്ളവൾ.. അതിന്ഏറ്റവും യോജിച്ച  അർത്ഥ കൽപ്പന   warrior ആണെന്ന് അവർ നിജപ്പെടുത്തുന്നു.

 

“God created woman as a warrior” എന്ന നിശ്ചയത്തിൽ അവർ എത്തിച്ചേരുന്നു.

Glennon

ഒരു പൂർണ്ണ മനുഷ്യനായി ജീവിക്കാനുള്ള നിരന്തര പോരാട്ടമാണ് പെൺജീവിതമെന്ന്ഗ്ലന്നൻ  മനസ്സിലാക്കുന്നു.. സമൂഹം ചാർത്തിത്തന്ന എല്ലാ ആവരണങ്ങളുംവലിച്ചെറിഞ്ഞ് ദൈവത്തിന്റെ  മുന്നിൽ പൂർണ്ണരൂപത്തിൽ മനുഷ്യനായിഅവതരിക്കാൻ ഗ്ലന്നൻ ഉറക്കുന്നു.. സ്നേഹത്തിനുവേണ്ടിയുള്ള  നിരന്തര പോരാട്ടത്തിൽഏർപ്പെട്ട താൻ ഒരു ‘ലവ് വാരിയർ’ ആണെന്ന് ഗ്ലന്നൻ തിരിച്ചറിയുന്നു..  സ്നേഹത്തിൽനിന്നും വന്ന താൻ സ്നേഹമാണെന്നും സ്നേഹത്തിലേക്കാണ് തന്റെതിരിച്ചുപോക്കെന്നും  ഗ്ലന്നൻ പ്രഖ്യാപിക്കുന്നു. എല്ലാ ഭയത്തെയും നീക്കം ചെയ്യുന്നആയുധമാണ് സ്നേഹം.

 താൻ ആദ്യം തിരിച്ചറിയേണ്ടത് തന്നെത്തന്നെയാണ്.. തന്റെ തന്നെ സ്വത്വമാണ് എല്ലാമനുഷ്യരിലും  മിടിക്കുന്നതെന്ന തിരിച്ചറിവാണ് മനുഷ്യനെ പൂർണ്ണതയുടെ പാതയിലേക്ക്ചേർത്തു നിർത്തുന്നത്..  തന്റെ ഉള്ളിലേക്കൊന്നു പാളി നോക്കുമ്പോൾ കാണാനാവുന്നമനുഷ്യ ഗുണങ്ങളിൽ സത്യം, ധർമ്മം,  നീതി, കാരുണ്യം, മുതലായവ മാത്രമല്ല,അസൂയയും കോപവും വെറുപ്പും ഒക്കെ കലർന്നതാണ് മനുഷ്യ  ഗന്ധമെന്ന് ഗ്ലന്നൻഅറിയുന്നു.. ആ ഗന്ധത്തെ തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ചുറ്റുമുള്ള എല്ലാ മനുഷ്യക്കോലങ്ങളിലും ആ ഗന്ധം അനുഭവിക്കാൻ അവർക്കാവുന്നു.

തന്നെപ്പോലെ പലതും നഷ്ടപ്പെട്ട, പലതും തേടുന്ന, പല കുറവുകളുമുള്ള എല്ലാമനുഷ്യരെയും അവർ  അനുഭവിച്ചു തുടങ്ങുന്നു.. മതങ്ങളും പ്രത്യയശാസ്ത്രങ്ങളുംഓതിക്കൊടുക്കുന്നതുപോലെ  കള്ളിക്കകത്ത് തന്നെ കുടുക്കി അപരനെ സൃഷ്ടിക്കുന്നവ്യവസ്ഥയുടെ കാപട്യത്തെ തിരിച്ചറിഞ്ഞു  തുടങ്ങുന്നു.. ഒരു ‘ശത്രു’വിനെ സൃഷ്ടിച്ച് നാംഉണ്ടാക്കിയെടുക്കുന്ന എല്ലാ സംഘബോധ കാപട്യ  ഐക്യ ശ്രേണിയെയും നമുക്കുംഅനുഭവിക്കാനാകുന്നു.. സ്നേഹമല്ല ആ ഐക്യപ്പെടലിന്റെ കാതൽ. ശത്രുതാബോധവും, ഭയവുമാണെന്ന തിരിച്ചറിവിലൂടെ ‘അപരൻ’ ഇല്ലാത്തതുപോലെതന്നെ’സാമ്യത’യും  കാപട്യമാണെന്ന് നമ്മളും തിരിച്ചറിയുന്നു.. ആൺപെൺ ദ്വന്തമായല്ലാതെമനുഷ്യനെ മനുഷ്യനായി മാത്രം  കാണാനും ചേർത്തു നിർത്താനും അപ്പോൾനമുക്കാവുന്നു.

പീന്നീട്‌ ജീവിതത്തിൽ കുടുംബത്തിലും ഗ്രേഗിലുമൊക്കെ അവർക്ക് അവരിലുള്ളപോലെ തന്നെ ദുർഗ്ഗന്ധം  കലർന്ന മനുഷ്യഗന്ധം ശ്വസിക്കാനാവുന്നുണ്ട്. ദുർഗ്ഗന്ധവുംമനുഷ്യഗന്ധത്തിന്റെ വകഭേദം തന്നെയാണെന്ന്  മനസ്സിലാക്കി തന്റെ ഭർത്താവായഗ്രേഗിനെ ചേർത്തുനിർത്തുന്നുണ്ട് ഗ്ലന്നൻ.. മതബോധത്തിൽനിന്നും ദൈവബോധത്തിലേക്ക്, സ്നേഹത്തിലേക്ക് അവർ തന്നെ പരിവർത്തിപ്പിക്കുന്നു.

താൻ സ്ഥാപിച്ച ‘Together rising’ എന്ന non profit സംഘത്തിലൂടെ  ദശലക്ഷങ്ങളിലാണ്  ദിനേന അവർ  എത്തിച്ചേരുന്നത്.2016-ൽ ഗ്രേഗുമായി വേർപിരിഞ്ഞ  അവർ   ആബി വാംബാക്ക്‌ എന്ന മുൻ വനിതാ സോക്കർ കളിക്കാരിയെ വിവാഹം  ചെയ്തു.

(‘Love Warrier’ by Glennon Doyle)