തോപ്പിൽ ഭാസി നാടക മത്സരത്തിൽ വിജയിച്ച നാടക പ്രവർത്തകരെ അയനം ഓപ്പൺ ഫോറം അനുമോദിച്ചു

ayanam drama 1

കുവൈത്ത്: കേരള ആർട്‌സ് ആൻറ്  നാടക അക്കാഡമി (കാനാ), കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ ‘തോപ്പിൽ ഭാസി നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ അഞ്ചു പ്രധാന പുരസ്കാരങ്ങൾ നേടിയ “ഒരു സദാചാരകാല പ്രണയം’ എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ അയനം ഓപ്പൺ ഫോറം അനുമോദിച്ചു.

 ബർഗ്മാൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച  നാടകം അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും നേടികൊടുത്തിരുന്നു. മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട ട്രീസ വിത്സൺ, രണ്ടാമത്തെ നടിയായ ശരണ്യ ദേവി, മികച്ച രണ്ടാമത്തെ നടനായി തെരെഞ്ഞെടുക്കപ്പെട്ട റഫീഖ് തായത്ത് എന്നിവർക്കൊപ്പം അഭിനേതാക്കളായ ബെന്നി ശങ്കൂരിക്കൽ, സുമേഷ് ഹരിഹരൻ, സുധീപ് ജോസഫ്, ഹെൻറി ജോൺ എന്നിവരും അനുമോദനം ഏറ്റുവാങ്ങി. ശബ്ദവും സംഗീതവും നിയന്ത്രിച്ച ഹെൽവിൻ ജോൺ, അണിയറയിൽ പ്രവർത്തിച്ച ഷബീബ റഫീഖ് എന്നിവർക്കും പുരസ്കാരങ്ങൾ നൽകി.

അയനം ജനറൽ കൺവീനർ  അബ്ദുൽ ഫത്താഹ് തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവർ തങ്ങളുടെ നാടകാനുഭവങ്ങൾ പങ്കുവെച്ചു. ബെർഗ്മാൻ തോമസ് തന്റെ നാടക സങ്കൽപ്പങ്ങളും വീക്ഷണങ്ങളും ഒപ്പം എപ്രകാരമാണ് ‘ഒരു സദാചാരകാല പ്രണയം’ എന്ന നാടകത്തിലേക്ക് എത്തിയതെന്നും വിശദീകരിച്ചു സംസാരിച്ചു. ഷാജി രഘുവരൻ, ഡേവിഡ് ചിറയത്ത്, സുജരിയ മീത്തൽ, അസീസ് തിക്കോടി, ശ്രീനിവാസൻ, മുഹമ്മദ് റിയാസ്, ബിജു തിക്കോടി, ബർഗ് മാൻ തോമസ്  എന്നിവർ  പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിത്സൺ ചിറയത്ത്, വിനോദ് വല്ലൂപ്പറമ്പിൽ, സാബു പീറ്റർ, മുജീബുള്ള.കെ.വി., മഹേഷ് സെൽവരാജൻ, ജോയ്സി സുധീപ് എന്നിവർ ആശംസകൾ നേർന്നു. മാസ്റ്റർ ബ്ലെസ്സൻ അബ്രഹാം അവതരിപ്പിച്ച കീ ബോർഡ് സംഗീതവും, സുമേഷ് ഹരിഹരൻ   അവതരിപ്പിച്ച നാടൻ പാട്ടും പരിപാടിക്ക് മാറ്റുകൂട്ടി. ഉത്തമൻ വളത്തുകാട് കവിത അവതരിപ്പിച്ചു. കൺവീനർമാരായ ഷെരീഫ് താമരശേരി സ്വാഗതവും ബാലകൃഷ്ണൻ ഉദുമ നന്ദിയും പറഞ്ഞു.