മഴവില്ല് 2017, നവംബര്‍ 10ന്, രെജിസ്ട്രേഷന്‍ ആരംഭിച്ചു

mazhavillu

കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തി വരാറുള്ള  ‘മഴവില്ല് 2017′ ചിത്രരചന മത്സരം നവംബര്‍ 10ന് റിഗ്ഗായ് അല്‍ജവഹറ ഗേള്‍സ് സ്കൂളില്‍ വെച്ച് നടക്കും.
കിന്‍റ്റര്‍ ഗാര്‍ഡന്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രെഷന്‍ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും, വിവിധ സ്കൂളുകള്‍ മുഖേനയും നടന്നു വരുന്നു. അബ്ബാസ്സിയ, ഫഹാഹീല്‍, അബുഹലീഫ, സാല്‍മിയ എന്നീ  കല സെന്‍ററുകളില്‍ ‘മഴവില്ല്2017′ ന്‍റെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്നതാണ്.

4 വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ്ണമെഡലുകളും, ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ജോസഫ് പണിക്കര്‍  ചെയര്‍മാനായും, സുരേഷ്.പി.ബി  ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റിയാണ് മഴവില്ല് 2017 ന് നേതൃത്വം നല്‍കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 97961678972629789768339724317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക