ആഘോഷമായി ആലപ്പുഴയുടെ ഓണം ഈദ് സംഗമം

Alappuzha-1

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ  കുവൈറ്റ് ഓണം ഈദ് സംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണൻ  ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം  ചെയ്തു . പ്രസിഡണ്ട് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ  കൂടിയ  സാംസ്‌കാരിക സമ്മേളനത്തിൽ , പ്രവാസി ക്ഷേമനിധി  ഡയറക്ടർ ബോർഡ് അംഗം  അജിത് കുമാർ ,രക്ഷാധികാരി ബാബു പനമ്പള്ളി , സാം പൈനുംമൂട്, അഡ്വ ജോൺ തോമസ് ,ബാബു വര്ഗീസ് ,മാത്യു ചെന്നിത്തല, വനിതാ വിഭാഗം ചെയർപേഴ്സൺ  സുചിത്ര സജി  എന്നിവർ  ആശംസകൾ നേർന്നു . ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ  സ്വാഗതവും, പ്രോഗ്രാം കൺവീനർ തോമസ് പള്ളിക്കൽ കൃതജ്ഞതയും  പറഞ്ഞു .

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണന് സംഘനയുടെ ഉപഹാരം പ്രസിഡണ്ട് രാജീവ് നടുവിലേമുറി നൽകി.പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ജേക്കബ് എബ്രഹാമിന് സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനോയ് ചന്ദ്രനും , തോമസ് ഉമ്മന് വൈസ് പ്രസിഡന്റ് ഫിലിപ്പ് സി.വി തോമസും മൊമെന്റോ നൽകി .

 

കോമഡി മിമിക്രി കലാകാരൻമാരായ ഹസീബ് പൂനൂരും, ശ്രീഷൻ, ഇബ്രാഹിം മുവാറ്റുപുഴയും അവതരിപ്പിച്ച സ്റ്റേജ് ഷോയും ,ഡി.കെ ഡാൻസ് അവതരിപ്പിച്ച നൃത്തവും , ജി. സ് പിള്ളയും സംഘവും അവതരിപ്പിച്ച തുടിതാളവും , അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച രംഗപൂജ,തിരുവാതിര , ഫാഷൻ ഷോ , സിനിമാറ്റിക് ഡാൻസ് , വയലിൻ ഫ്യൂഷൻ എലാൻസ ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ കലാപരിപാടികൾ , വിഭവ സമർഥമായ ഓണ സദ്യയും അക്ഷരാർത്ഥത്തിൽ ഓണം ഈദ് സംഗമം ആഘോഷമാക്കി മാറ്റി .

ആർട്സ് / കൾച്ചറൽ സെക്രട്ടറി നൈനാൻ ജോൺ കലാകാരന്മാരെ സദസിനു പരിചയപ്പെടുത്തി.കോമഡി മിമിക്രി കലാകാരന്മാർക്ക് സക്കറിയ കുരുവിള, സിറിൽ അലക്സ് ജോൺ ചമ്പക്കുളം ,റഹിമാൻ പുഞ്ചിരി എന്നിവർ സംഘടനയുടെ ഉപഹാരം നൽകി.സിബി പുരുഷോത്തമനും , പൗർണമി സംഗീതും വേദി നിയന്ത്രിച്ചു. സിജോ എബ്രഹാം ആലപ്പുഴക്കരെ കോർത്തിണക്കി മ്യൂസിക് ആൽബം ചിത്രീകരിച്ചു എന്നുള്ളത് ഓണം ഈദ് 2017 ന്റെ ഒരു പ്രത്യേകതയാണ്.