കവി സച്ചിദാനന്ദൻ നവംബർ 17 ന് കുവൈത്തിൽ

Satchi,Sikha Photo

കുവൈത്ത്:  നവംബർ 17 ന് ഫഹാഹീൽ ഫിലിപ്പൈൻ  ഇൻറർനാഷനൽ സ്കൂളിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ പ്രമുഖ സാഹിത്യകാരൻ കെ.സച്ചിദാനനന്ദൻ മുഖ്യാതിഥിയാവും.

കവി, നിരൂപകൻ, വിവർത്തകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ അദ്ദേഹം വിവർത്തന സാഹിത്യത്തിലൂടെ ലോകസാഹിത്യകാരൻമാരെ കേരളീയർക്ക് പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചു.കവിതാ സമാഹാരങ്ങൾ, വിവർത്തനങ്ങൾ, നാടകങ്ങൾ, യാത്രാ വിവരണങ്ങൾ, പഠനം, ലേഖന സമാഹാരങ്ങൾ തുടങ്ങി സാഹിത്യത്തിന്റെ സമഗ്ര മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, മഹാകവി ഉള്ളൂർ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ് തുടങ്ങി ഡസനിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കേരള സർക്കാർ സാഹിത്യത്തിനു നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം സച്ചിദാനന്ദനെയാണ് തേടിയെത്തിയിട്ടുള്ളത് .

യൂനിറ്റ്, സെക്ടർ, സെൻട്രൽ തല മൽസരങ്ങളിലൂടെ പ്രതിഭാത്വം തെളിയിച്ച മൽസരാർത്ഥികൾ മാറ്റുരക്കുന്ന കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.