സീറോ മലബാർ കലോത്സവം 2017

2

കുവൈറ്റിലെ സീറോ മലബാർ സഭാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ സീറോ മലബാർ കൾച്ചറൽ അസ്സോസിയേഷൻ SMCA Kuwait  ന്റെ 2017 ലെ വാർഷിക കലാമത്സരങ്ങൾ ഒക്ടോബർ 27, നവംബർ 2, 3 എന്നീ തീയതികളിലായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഉൾപ്പടെ 18 സ്റ്റേജുകളിലായി നടന്നു.

34ഇനങ്ങളിലായി 402 ട്രോഫികൾക്കു വേണ്ടിയുള്ള സീറോ മലബാർ കലോത്സവത്തിൽ ഇദം പ്രദമായി ഏർപ്പെടുത്തിയ കലാതിലകം, കലാപ്രതിഭ അവാർഡുകൾ യഥാക്രമം ശ്രീമതി ലിതാ രാജേഷ് കൂത്രപ്പിള്ളി (അബ്ബാസിയ) മാസ്റ്റർ സ്റ്റീവൻ ജോസ് പ്രീത് (സിറ്റി & ഫർവാനിയ) എന്നിവർ നേടി.

അത്യന്തം വീറും വാശിയുമേറിയ നാടക മത്സരത്തിൽ നാബോത്തിന്റെ മുന്തരിത്തോട്ടത്തിന്റെ കഥ പറഞ്ഞ അബ്ബാസിയ ഒന്നാം സ്ഥാനം നേടിയപ്പോൾ സാല്മിയയിലെ അനു ജോബും അനീഷ് തോമസും മികച്ച നടീ നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. കലാമേളയ്ക്ക് പ്രസിഡന്റ് ശ്രീ ജോൺസൻ നീലങ്കാവിൽ സെക്രട്ടറി ശ്രീ ജോബി തോട്ടുപാട്ടു ട്രെഷറർ ശ്രീ ജോർജ് കാലായിൽ ആർട്സ് കൺവീനർ ശ്രീ ഷിബു അബ്രഹാം ഇടത്തിമറ്റത്തിൽ, ആർട്സ് അംഗങ്ങളായ ശ്രീ അനീഷ് ജോസഫ് അറവാക്കൽ, ശ്രീ ഷിന്ടോ ജോർജ് കല്ലൂർ, ശ്രീ തോമസ് കയ്യാല എന്നിവർ നേതൃത്വം നൽകി.