ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ചിലമ്പ് 2017

ADAK - CHILAMBU 2017

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ് സംഗമം) സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തിയ ആഘോഷപരിപാടി നോർക്ക വെൽഫെയർ ഡയറക്ടർ ശ്രീ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബി എസ് പിള്ളൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി,ഉപദേശകസമിതി അംഗം മുരളി എസ് നായർ,വൈസ് പ്രെസിഡന്റുമാരായ ക്രിസ്റ്റഫർ ഡാനിയൽ,സി കൃഷ്ണകുമാർ,ട്രഷറർ ഷിബു ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യോഗത്തിനു ജനറൽ കൺവീനർ ബിനു ചേമ്പാലയം സ്വാഗതവും ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.

തികച്ചും വ്യത്യസ്തമായ നടന്ന ആഘോഷപരിപാടിരാവിലെ 11 മണിക്ക് സോപാനസംഗീതത്തിലൂടെ ആരംഭിച്ചു.അത്തപൂക്കളം, മഹാബലി എഴുന്നുള്ളത്,ചെണ്ടമേളം,തിരുവാതിര,ഫ്യൂഷൻ ഡാൻസ്,കവിത,ദഫുമുട്ടു,കോൽക്കളി,പാട്ട്,അറബിക് ഒപ്പന എന്നിവ അരങ്ങേറി.കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യ പരിപാടികളിലെ മുഖ്യ ആകർഷണമായിരുന്നു.

തുടർന്ന് നാടൻ പാട്ടിന്റെ പൊന്തിമുഴക്കവുമായി  യുവ പ്രതിഭകളായ ‘കനല് പാട്ടുകൂട്ടം’ സംഘത്തിലെ പി എസ് ബാനർജി,ഉന്മേഷ് പൂങ്കാവ്,ആദർശ് ചിറ്റാർ ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും നേതൃത്വം നൽകിയ മാസ്മരികതയിൽ പ്രേക്ഷകർ ആഹ്ലാദിച്ചു.കുവൈറ്റിലെ കലാസ്വാദകർക്കു ഒരു പുത്തൻ വിരുന്നൊരുക്കിയ ഈ നാടൻ പാട്ടുകൾക്കൊപ്പം ദൃശ്യാവിഷ്കാരങ്ങളായ പരുന്തു,കാള,തെയ്യം,മുടിയാട്ടം,കുട,വട്ടമുടി,പടയണി വെളിച്ചപ്പാട്,എന്നിവ വേദിയിൽ വിസ്മയം തീർത്തു.