കേരള ആർട്ട്സ് ആൻറ് നാടക അക്കാഡമിയുടെ പ്രഥമ നാടകം “അബ്രഹാം” നംവംബർ 16, 17 അരങ്ങിലെത്തുന്നു

kana press

കുവൈത്തിലെ നാടക കൂട്ടായ്മയായ കേരള ആർട്ട്സ് ആന്റ നാടക അക്കാഡമിയുടെ പ്രഥമ നാടകം അബ്രഹാം ഈ മാസം   അരങ്ങിലെത്തുമെന്നു ഭാരവാഹികൾ  സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഫ്രാൻസിസ് ടി. മാവേലിക്കര രചന നിർവ്വഹിച്ച   ചരിത്ര നാടകത്തിന്റ സംവിധാനം  നിർവഹിക്കുന്നത് കേരളം സംഗീത നാടക അക്കാദമിയുടെ  കലാശ്രീ പുരസ്‌കാര ജേതാവ് ബാബു ചാക്കോളയാണ്.

ഹവല്ലി  ബോയ് സ്കൗട്സ് തിയേറ്ററിൽ നംവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 6.30 നാണു അരങ്ങേറ്റം . നവംബർ 17 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 7 മണിക്കും രണ്ട് അവതരണങ്ങൾ കൂടി ഉണ്ടായിരിക്കുമെന്നും  സംഘാടകർ അറിയിച്ചു .  അരങ്ങിൽ കട്ടൗട്ടുകളും ചായക്കൂട്ടുകളും കൊണ്ടു വിസ്മയം തീർക്കുന്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ആണ് അബ്രഹാമിന് രംഗപടമൊരുക്കുന്നത് . രംഗസാക്ഷാത്കാരം രാജു ചിറയ്ക്കലും പശ്ചാത്തലസംഗീതം മനോജ് മാവേലിക്കരയും നിർവ്വഹിക്കുന്നു.  കുമാർ തൃത്താല   മഞ്ജു മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.