കമാല്‍ വരദൂരിനു മീഡിയ ഫോറം സ്വീകരണം നല്‍കി

mmf kamal varadoor

കുവൈറ്റ്‌ സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റിലെത്തിയ കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിടെന്റും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ കമാല്‍ വരദൂരിനു കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്വീകരണം നല്‍കി. അബ്ബാസിയ പോപ്പിന്‍സ്‌ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ പ്രവണതകളെക്കുറിച്ചും സാങ്കേതിക വിദ്യകളിലെ പുതു രീതികളെക്കുറിച്ചും പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചും കമാല്‍ വരദൂര്‍ സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായിരുന്നു.

തോമസ്‌ മാത്യു കടവില്‍, അബ്ദുല്‍ ഫാത്ത തയ്യില്‍, ജലിന്‍ തൃപ്പയാര്‍, അനില്‍ നമ്പ്യാര്‍, രജി ഭാസ്കര്‍, മുഹമദ് റിയാസ്, അസീസ്‌ തിക്കൊടി, സത്താര്‍ കുന്നില്‍ സലിം കോട്ടയില്‍, ഇസ്മയില്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ ഫോറത്തിന്റെ സ്നേഹോപഹാരം ജനറല്‍ കണ്‍വീനര്‍ ടി.വി.ഹിക്മത്ത് കമാല്‍ വരദൂരിനു കൈമാറി. ചടങ്ങിന് കണ്‍വീനര്‍മാരായ നിജാസ് കാസിം സ്വാഗതവും ഗിരീഷ്‌ ഒറ്റപ്പാലം നന്ദിയും പ്രകാശിപ്പിച്ചു.