മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നായർക്ക് കേരള അസോസിയേഷൻ കുവൈറ്റിന്റെ ആദരാഞ്ജലികൾ

Chandrasekharan nair

മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് കേരള അസോസിയേഷൻ കുവൈറ്റിന്റെ ആദരാഞ്ജലികൾ. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ചന്ദ്രശേഖരന്‍ നായര്‍ മികച്ച ഭക്ഷ്യവകുപ്പു മന്ത്രി കൂടിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 2.30 ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. മൂന്ന് തവണ മന്ത്രിയായ ചന്ദ്രശേഖരന്‍ നായര്‍ കേരളം കണ്ട ഏറ്റവും മികച്ച ഭക്ഷ്യവകുപ്പ് മന്ത്രിയുമാണ്.

1980-81 കാലഘട്ടത്തില്‍ ഭക്ഷ്യ-പൊതുവിതരണം, ഭവനനിര്‍മാണ വകുപ്പുകളുടെ മന്ത്രിയായും 1987-91 ല്‍ ഭക്ഷ്യ-പൊതുവിരണം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായും 1996-2001 ല്‍ ഭക്ഷ്യ-പൊതുവിതരണം, ക്ഷീരവികസനം, ക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായും ചന്ദ്രശേഖരന്‍ നായര്‍ കഴിവു തെളിയിച്ചു.ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡിന്റെ രൂപീകരണം സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗമായും ഇ ചന്ദ്രശേഖരന്‍ നായര്‍ സേവനമനുഷ്ഠിച്ചു. സാധാരണ ജങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സഹകരണ ബാങ്കിങ് മേഖല ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്. ചന്ദ്രശേഖരന്‍ നായരുടെ അന്ത്യത്തോടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മിതത്വവും എളിമയും കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവിനെ കൂടിയാണ് നഷ്ടമാകുന്നത് എന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.