കല കുവൈറ്റ്‌ സിനിമ പ്രദർശനം സംഘടിപ്പിച്ചു

kala

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ,കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ  സിനിമ പ്രദർശനം സംഘടിപ്പിച്ചു. പ്രമുഖ സംവിധായകൻ ലെനിൽ രാജേന്ദ്രൻ സംവിധാന ചെയ്ത ‘മീനമാസത്തിലെ സൂര്യൻ’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്‌. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാറിന്റെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി സിനിമ ആസ്വാദകർ പങ്കെടുത്തു.

 ഫിലിം സൊസൈറ്റി കൺവീനർ രാജേഷ്‌.കെ.എം സ്വഗതം പറഞ്ഞു. സൈലേഷ്‌ കണ്ണോത്ത്‌ സിനിമയെക്കുറിച്ചുള്ള വിശദീകരണം നടത്തി. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് സിനിമ പ്രദർശനം നടന്നു.

 കയ്യൂർ സമര ചരിത്രം പ്രമേയമാക്കിയ സിനിമ കാണാൻ നൂറോളം സിനിമാസ്വാദകർ എത്തിച്ചേർന്നിരുന്നു. പ്രദർശനത്തിനു ശേഷം നടന്ന ചർച്ചയിൽ കേന്ദ്രകമ്മിറ്റിയംഗം സി.കെ.നൗഷാദ്‌, സാൽമിയ മേഖലാ കമ്മിറ്റി അംഗം പ്രജീഷ്‌ എന്നിവർ സംസാരിച്ചു. മുൻ ഭക്ഷ്യ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ കൊണ്ടാണു പ്രദർശനം ആരംഭിച്ചത്‌. സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്ജ്‌ അനുശോചനവും, സാഹിത്യ വിഭാഗം സെക്രട്ടറി സണ്ണി സൈജേഷ്‌ നന്ദിയും രേഖപ്പെടുത്തി.