കെ ഡി എൻ എ ക്ക് പുതിയ നേതൃത്വം, കൃഷ്ണൻ കടലുണ്ടി പ്രസിഡന്റ്

kdna new

കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസ്സിയേഷന്‍ (കെ.ഡി.എന്‍.എ) 2017-2018 പ്രവർത്തന വർഷത്തേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക എക്സിക്കുട്ടിവ് യോഗമാണ്  ഐകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭാരവാഹികളായി കൃഷ്ണൻ കടലുണ്ടി (പ്രസിഡന്റ്), ഉബൈദ് ചക്കിട്ടംകണ്ടി ( ജനറൽ സെക്രട്ടറി), മുഹമ്മദലി അറക്കൽ(ട്രഷറർ),  വൈസ് പ്രസിഡന്റുമാരായി ബഷീർ ബാത്ത, ഷിജിത് കുമാർ ചിറക്കൽ, ഷൗക്കത്തലി ആർ.എൻ എന്നിവരെയും സംഘടന ചുമതലയുള്ള സെക്രട്ടറിയായി പ്രജു ടി.എം, സെക്രട്ടറിമാരായി സുഹേഷ്‌ കുമാർ (ആർട്‌സ് ആൻഡ് കൾച്ചർ), കരുണാകരൻ പേരാമ്പ്ര, ശംസുദ്ദിൻ എ.എം( മെംബർഷിപ്), വിനയൻ കാലിക്കറ്റ്(ഐ.ടി), ഹനീഫ കുറ്റിച്ചിറ, സഹീർ ആലക്കൽ(സ്പോർട്സ്), അസീസ് തിക്കോടി(മീഡിയ) , കളത്തിൽ അബ്ദുറഹിമാൻ (ചാരിറ്റി), രവീന്ദ്രൻ മുക്കം( അക്കാദമിക്), എന്നിവരെയും അഡ്വൈസറി അംഗങ്ങളായി സുരേഷ് മാത്തൂർ, സുബൈർ എം.എം, സന്തോഷ്‌ പുനത്തിൽ, സത്യൻ വരുണ്ട എന്നിവരെയും തെരഞ്ഞെടുത്തു. സത്യൻ വരുണ്ട ഓഡിറ്ററുടെ അധിക ചുമതലയും വഹിക്കും

2016-2017 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ ഉബൈദും  വരവ് ചെലവ് കണക്കുകൾ സഹീർ ആലക്കലും   അവതരിപ്പിച്ചു. സുരേഷ് മാത്തുർ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈർ എം.എം സ്വാഗതവും മുഹമ്മദലി അറക്കൽ നന്ദിയും പറഞ്ഞു. സഹീർ ആലക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.