മലയാളം മിഷൻ രചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു

malayalam mission

കുവൈറ്റ്‌ സിറ്റി: കേരള സർക്കാർ, സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ, “ലോക കേരളസഭ”യുമായ്‌ ബന്ധപ്പെട്ട്‌ പ്രവാസികളുടെ കുട്ടികൾക്കായ്‌ രചനാ മൽസരങ്ങൾ

സംഘടിപ്പിക്കുന്നു. കഥ, കവിത,പ്രബന്ധ മൽസരങ്ങളാണു സംഘടിപ്പിക്കുന്നത്‌.

ജൂനിയർ, സീനിയർ എന്നീ 2 വിഭഗങ്ങളിലായാണു മൽസരം സംഘടിപ്പിക്കുന്നത്‌. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഡിസംബർ 8നു മുൻപായ്‌ രെജിസ്റ്റർ ചെയ്യണം. 6 മേഖലകളായ്‌ തിരിച്ചാണു മൽസരങ്ങൾ സംഘടിപ്പിക്കുക. മേഖലാതല മൽസരത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടുന്ന രചനകളെ ആഗോളതല മൽസരത്തിനായ്‌ പരിഗണിക്കും. കേരളത്തിന്റെ കഴിഞ്ഞ 60 വർഷക്കാലവുമായ്‌ ബന്ധപ്പെട്ടതായിരിക്കും പ്രബന്ധത്തിന്റെ വിഷയം.

രെജിസ്ട്രേഷനും, രചനകളും നേരിട്ട്‌ mmlokakeralasabha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ +965 99122984 എന്ന നമ്പറിൽ ബന്ധപ്പെടുക.