തിരിച്ചറിവിന്റെ വെളിച്ചം പകർന്ന് ഇസ്കോൺ 2017

iscon 2

ഖുർതുബ: വളരുന്ന ഇളംതലമുറക്ക് അറിവിന്റെയും മൂല്യാധിഷ്ഠിതമായ തിരിച്ചറിവിന്റെയും വെളിച്ചം പകർന്നുകൊണ്ട്  ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഒന്നാം ദിവസ പഠനശിബിരം സമാപിച്ചു.    കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ആറാമത് ഇസ്കോണിന്റെ ഉദ്ഘാടനം  വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജനറൽ കൺവീനർ ടി.കെ.അഷ്റഫ് നിർവ്വഹിച്ചു.

ഖുർതുബ ഇഹ് യാഉ ത്തുറാസിൽ ഇസ്ലാമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഐപ്ളസ് ടിവി മാനേജിംഗ് ഡയരക്ടർ സാഇദ് ഖാലിദ് പട്ടേൽ,  ടൈസ് കുവൈത്ത് ഫാക്കൽറ്റി ഹസൻ ത്വാഹ, അബ്ദുൽ റഷീദ് കുട്ടമ്പൂർ, അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.

ഇസ്കോൺ സോവനീർ ” നേർവഴി ” പ്രകാശനം അബ്ദുൽ റഷീദ് കുട്ടമ്പൂർ ശുഐബ് ബിൻ ഉമറിന് നൽകി നിർവ്വഹിച്ചു. ഫിമ ജനറൽ സെക്രട്ടറി ഹിദായത്തുല്ല ആശംസയർപ്പിച്ചു.എ.എം അബ്ദുസ്സമദ്, സക്കീർ കെ.എ, സി.പി.അബ്ദുൽ അസീസ്, കെ.സി.അബ്ദുല്ലത്തീഫ് എന്നിവർ പ്രസീഡിയം അലങ്കരിച്ചു. വിദ്യാഭ്യാസ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും ഹാഫിസ് കൊല്ലം നന്ദിയും പറഞ്ഞു.

iscon 1