തണൽ ഡയാലിസിസ് സെന്റർ കുവൈറ്റ് കമ്മറ്റി നിലവിൽ വന്നു

thanalപയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി. തുറയൂർ, മണിയൂർ പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്രയമാകാവുന്ന തരത്തിൽ പെരുമാൾപുരത്ത് ജനകീയ കൂട്ടായ്മയോടെ നിലവിൽ വരുന്ന തണൽ  സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുവൈറ്റിലെ പ്രവാസികൾ ഒരു കോ-ഓർഡിനേഷൻ  കമ്മറ്റി രൂപീകരിച്ചു .

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ . ചെയർമാനായി  എം.സി നിസ്സാർ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ വരൂണ്ട, ട്രഷറർ സമീർ തിക്കോടി, വൈസ് ചെയർമാൻ അസീസ് തിക്കോടി, വിബീഷ് തിക്കോടി, കോ – ഓർഡിനേറ്റർമാരായി മജീദ് നടുക്കണ്ടി,  അഡ്വ: പ്രമോദ് കുമാർ, റഹിം മഠത്തിൽ, ഷൈബു തിക്കോടി,നിസ്സാർ നന്തി, ഇസ്മായിൽ ഇളയിടത്, ഫവാസ്സ്‌ കാട്ടോടി, ആർ.കെ.അബ്ദുള്ള, . രക്ഷാധികാരികൾ മുഹമ്മദ് റാഫി. എൻ, , അബു ബക്കർ തിക്കോടി, ബക്കർ തിക്കോടി, ഷബീർ മണ്ടോളി, ഇസ്മായീൽ പയ്യോളി, അബ്ദുറഹ്മാൻ കളത്തിൽ, ബഷീർ മേലടി ഏരിയ കോ ഓർഡിനേറ്റര്മാരായി ഷെബിൻ പട്ടേരി, ഇഖ്‌ബാൽ പി.കെ, ദയാനന്ദൻ, അൻവർ.സി.പി, [ഫർവാനിയ] അനീസ് പി.കെ , ബോബി തിക്കോടി,ജാസ്സിം അബ്ദുള്ള [അബ്ബാസിയ] ഷെമിൻ, ഉബൈദ് മേലടി [അബു ഹലീഫ] ശുഐബ്, മഹമൂദ് [സാൽമിയ], ഷറഫുദ്ദിൻ, നജ്‌മു [ജഹ്‌റ], ഫിറോസ് കുളങ്ങര, ഷൈബു തിക്കോടി സാജിർ അബ്ദുള്ള [ഹവല്ലി] നിസാർ അബ്ദുള്ള [റിഗ്ഗായി], ഷംസു  കുക്കു, നൗഷാദ് ഹംസ    [ഖൈത്താൻ].

സത്യൻ വരൂണ്ട സ്വാഗതം പറഞ്ഞു, അസീസ് തിക്കോടി തണൽ നടത്തിവരുന്ന ജീവകാര്യുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.  എം.സി.നിസാർ അധ്യക്ഷം വഹിച്ചു. ഫണ്ട് ശേഖരണ ഉദ്ഘാടനം മുഹമ്മദ് റാഫിയിൽ നിന്ന് എം.സി നിസ്സാർ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.  സലിം കോട്ടയിൽ  സംസാരിച്ചു. ഷബീർ മണ്ടോളി നന്ദി പറഞ്ഞു