കുവൈത്തിൽ ആദ്യമായി റോബോട്ടിക് ഫുട്ബാൾ മത്സരവുമായി ശാസ്ത്രോത്സവ് ഡിസംബർ 8 നു സാൽവയിൽ

sastrotsav

എൻ എസ് എസ് കോളേജ് ഓഫ് എൻജിനീയറിങ് പാലക്കാട്, പൂർവ വിദ്യാർതഥി സംഘടനയുടെ   കുവൈത്തു ചാപ്റ്ററും , ഇന്ത്യൻസ് ഇൻ കുവൈത്. കോം വെബ് പോർട്ടലും ചേർന്ന് നടത്തുന്ന ശാസ്ത്രോൽസവ് (ഫെസ്റ്റിവൽ ഓഫ് സയൻസ് ) ന്റെ എട്ടാമത് എഡിഷൻ  ഡിസംബർ 8 നു സാൽവയിലെ സുമറാദോ   ഹാളിൽ വച്ച് നടത്തുന്നു .

രാവിലെ 10 മണിക്ക് ഉദ്ഘാടനത്ത്തിനു ശേഷം കുവൈത്തിലെ പതിനേഴു ഇന്ത്യൻ സ്കൂളുകളിലെ ജൂനിയർ , സീനിയർ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരം തുടങ്ങുന്നതാണ്..ഒപ്പം പൊതു സമൂഹത്തിലെ കുട്ടികൾക്ക് വേണ്ടി ഓപ്പൺ ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ശാസ്ത്ര പ്രദർശന മത്സരത്തിൽ 15 ടീമുകളും പങ്കെടുക്കുന്നു. കൂടാതെ കുവൈത്തു എഞ്ചിനീയേഴ്സ് അസോസിയേഷനിലെ 8 പൂർവ്വ വിദ്യാര്തഥി സംഘടനകളിൽ നിന്നുള്ള ടീമുകൾക്ക് വേണ്ടിയും ശാസ്ത്ര പ്രദർശന മത്സരമുണ്ടായിരിക്കുന്നതാണ്.

അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി എഞ്ചിനീയേഴ്സ് ഉം ഇൻസ്റ്റിറ്റൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ യുടെ കുവൈത്തു ചാപ്റ്ററും ശാസ്ത്ര പ്രദർശന സ്റ്റാളുമായി ശാസ്ത്രോൽസവ് വേദിയിൽ എത്തുന്നു.ഒപ്പം 87കുട്ടികൾ പങ്കെടുക്കുന്ന റുബിക്സ് ക്യൂബ് സോൾവിങ്ങ് മത്സരവുംനടത്തപ്പെടുന്നു.

കുവൈത്തിൽ ആദ്യമായി നടത്തപ്പെടുന്ന റോബോട്ടിക് ഫുട്ബോൾ മത്സരം ഈ ശാസ്ത്രോൽ സവത്തിന്റെ പ്രത്യേകതയാണ്. 7 ഓളം ടീമുകൾ അവരുടെ റോബോട്ടുകളുമായി ഈ മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സംഖ്യാശാസ്ത്ര വിദദ്ധനും വിദ്യാഭ്യാസ  പ്രവർത്തകനുമായ ശ്രീ ആനന്ദ് കുമാറും പങ്കെടുക്കുന്നു. ബീഹാറിൽ നിന്നുള്ള ഈ വിദ്യാഭ്യാസ പ്രവർത്തകൻ കഴിഞ്ഞ12 വർഷമായി  ഓരോവർഷവും ബുദ്ധി കൊണ്ട് സമ്പന്നരും സമ്പത്ത് കൊണ്ട് ദരിദ്രരുമായ 30 വിദ്യാർതഥികളെ കണ്ടെത്തി സൗജന്യമായി സ്വന്തം വീട്ടിൽ വച്ച് പരിശീലനം കൊടുത്തു “സൂപ്പർ 30″ എന്ന പേരിൽ  ഐ ഐ ടി പ്രവേശനത്തിന് തയ്യാറെടുപ്പിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 340 കുട്ടികൾ ഇതിനകം ശ്രീ ആനന്ദ് കുമാറിന്റെ പരിശീലനം വഴി ഐ ഐ ടി   പ്രവേശനം നേടിയിട്ടുണ്ട്.ലോകത്തിലെ പല പ്രമുഖ സർവ്വകലാശാലകൾ ആദരിച്ചിട്ടുള്ള  അദ്ദേഹത്തെ കുറിച്ചുള്ള ഒരു സിനിമ പ്രമുഖ ഹിന്ദി നടൻ ഋതിക് റോഷൻ നായകനായി ഇറങ്ങാനിരിക്കുന്നു.

ശാസ്ത്രോൽസവ് വേദിയുടെ സമാപനത്തിൽ മറ്റൊരു ആകർഷണ കേന്ദ്രം ടീം  ഇൻഡസ് നടത്തുന്ന “ഹർ ഇന്ത്യൻ ക്കാ    മൂൺ ഷോട്ട് “( ഓരോ ഭാരതീയന്റെയും ചന്ദ്ര യാത്ര ) എന്ന പ്രദർശനമാണ്.

ഗൂഗിൾ നടത്തുന്ന “ലാൻഡ് എ റോവർ ഇൻ മൂൺ” എന്ന ഒരു അന്താരാഷ്ട്ര മത്സരത്തിലെ അവസാന റൗണ്ടിൽ എത്തിയ ലോകത്തിലെ അഞ്ചു ടീമുകളിൽ ഒന്നാണ് ഇന്ത്യയിൽ നിന്നുംഉള്ള  “ടീം ഇൻഡസ്” . 30 മില്യൺ അമേരിക്കൻ ഡോളർ സമ്മാനത്തുകയായി നിശ്ച്ചയിച്ചിട്ടുള്ള ഈ മത്സരപ്രകാരം 2018 മാർച്ചിന് മുൻപ്,ഒരു റോവറിനെ മത്സരാർത്ഥികൾ ചന്ദ്രനിൽ എത്തിച്ച് അര കിലോമീറ്റർ ഓടിച്ചു അവിടെ നിന്നുള്ള ചിത്രങ്ങൾ ഭൂമിയിലേക്കയക്കണം .

ഒപ്പം ശാസ്ത്രോത്സവ വേദിയിൽ “റോബോകാർട്ട്” എന്ന ഇന്ത്യൻ സ്ഥാപനംനടത്തുന്ന ഒരു റോബോട്ടിക് പ്രദർശനവും ,  മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കുന്നതാണെന്നും ശാസ്ത്രോത്സവവേദിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ശാസ്ത്രോൽസവ് കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .

പത്ര സമ്മേളനത്തിൽ ശാസ്ത്രോൽസവ് കമ്മറ്റി കൺവീനർ ജിജോ അഗസ്റ്റിൻ , പൂർവ വിദ്യാർത്ഥി സംഘടനയുടെ കുവൈത് ചാപ്റ്റർ പ്രസിഡന്റ് വിജു സെബാസ്ട്യൻ വിവിധ കമ്മറ്റി കൺവീനർമാരായ സുനിൽ ജേക്കബ് ,വിനോദ് .എ .പി നായർ ,കാർത്തികേയൻ രാമകൃഷ്ണൻ ,മുഹമ്മദ് അഷ്‌റഫ് എന്നിവർ പങ്കെടുത്തു