മുഹബ്ബത്ത് കലാകാരന്മാരുടെ കൂട്ടായ്മ ആഘാഷം സംഘടിപ്പിച്ചു

ulghadanam m

കുവൈത്തിലെ കലാകാരമാരുടെ  കൂട്ടായ്മയായ മുഹബ്ബത് ആഘാഷം സംഘടിപ്പിച്ചു.  അബ്ബാസിയ നോട്ടിംഗാം  സ്കൂളിൽ വിവിധ കലാ പരിപാടികളോടെയാണ് ആഘോഷം നടന്നത്. പ്രസിഡന്റ് നിയാസ് മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.

മുഹബ്ബത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പക്ഷാഘാതമേറ്റു കുവൈത്തിൽ കഴിയുന്ന ഒരു രോഗിക്ക് നൽകി ശറഫുദ്ധീൻ കണ്ണെത്  നിർവഹിച്ചു. ഹബീബുള്ള മുറ്റിച്ചൂർ , അലി മാണിക്കോത് എന്നിവർക്ക് ഉപഹാരം നൽകി, അബ്ദുല്ല കടവത്, റഫീഖ്  ഒളവറ,സുഹൈൽ  ബല്ല,അൻസാർ കൊല്ലം, കബീർ മണ്ണാർക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നവാസ് അലി സ്വാഗതവും , ട്രഷറർ  എം സ്. കെ. വി ശരീഫ് നന്ദിയും പറഞ്ഞു.

ആബിദ് കണ്ണൂർ , നിസാം അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന  ഗാനമേളയും,കോമഡി ഉത്സവ്  ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച മിമിക്‌സും മറ്റു കലാപരിപാടികളും അരങ്ങേറി.

സ്ത്രീകൾക്കായി നടത്തിയ പാചക മത്സരത്തിൽ ജസ്‌നി ഷമീർ ഒന്നാം സ്ഥാനവും,, ആഫിയ അഹ്മദ് രണ്ടാം സ്ഥാനവും നേടി, മൈലാഞ്ചി മത്സരത്തിൽ  ഹുസ്ന ഫർഹാന ഒന്നാം സ്ഥാനവും, ഷഹാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി, പുരുഷൻമാർക്കായി നടത്തിയ ഡ്രോയിങ്ങ്  മത്സരത്തിൽ  വിനയൻ ടി.കെ ബഷീർ, നൗഫൽ എന്നിവർ വിജയികളായി,