കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമൂഹിക- സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, അതിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോകൾ ക്ഷണിക്കുന്നു. “കല കുവൈറ്റ് നാൽപ്പതാം വാർഷികം” എന്ന വിഷയത്തിൽ തയ്യാറാക്കിയ എൻട്രികൾ ഡിസംബർ 30നു മുൻപായി മുൻപായി kalakuwaitmedia@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്ക് “Logo Competition” എന്ന സബ്ജെക്റ്റ് ടൈറ്റിലൂടെ അയച്ചു തരേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ, ഒരു വർഷം നീണ്ടു നിൽക്കുന്ന കല കുവൈറ്റ് നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിയ്ക്കുന്നതായിരിയ്ക്കും. സമ്മാനാർഹമാകുന്ന ലോഗോക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.