കൃത്രിമമായി അഭിപ്രായ രൂപവത്​കരണം നടത്താൻ കഴിയും വിധം സാമൂഹികമാധ്യമങ്ങൾ അപകടകരം: എൻ.പി. രാജേന്ദ്രൻ

NPR MMF

കുവൈറ്റ്‌ സിറ്റി : സാമൂഹിക മാധ്യമങ്ങൾ അപകടകരമായ ആരംഭശൂരത്വത്തിലാണ്​ ഉള്ളതെന്ന്​ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസ്​ അക്കാദമി മുൻ ചെയർമാനുമായ എൻ.പി. രാജേ​ന്ദ്രൻ പറഞ്ഞു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക മാധ്യമങ്ങൾക്കെതിരായ സ്വാതന്ത്ര്യപ്രഖ്യാപനമെന്നും ജനാധിപത്യവത്​കരണമെന്നും അവകാശപ്പെട്ട്​ രംഗം കൈയടക്കിയ സാമൂഹിക മാധ്യമങ്ങൾ നാഥനില്ലാ കളരിയാവുന്ന കാഴ്​ചയാണ്​ ഇന്നുള്ളത്​. 

പണവും ബുദ്ധിയും ഉള്ളവർക്ക്​ കൃത്രിമമായി അഭിപ്രായ രൂപവത്​കരണം നടത്താൻ ഇതുവഴി കഴിയുന്നു. അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ അടക്കം ഇത്തരം ആരോപണമുയർന്നു. കുറ്റകൃത്യങ്ങൾക്ക്​ പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും വംശീയവുമായ കുപ്രചാരണങ്ങൾ വ്യാപിക്കു​േമ്പാഴും ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി വന്നു. ദൗർബല്യങ്ങൾ ഏറെ ഉള്ളപ്പോഴും മുഖ്യധാര മാധ്യമങ്ങൾക്ക്​ ഉത്തരവാദിത്തം ഉണ്ടായിരുന്നു. ദുഷിപ്പുകൾ പുതിയ കാലത്തെ സൃഷ്​ടിയല്ല. അറിയപ്പെടുന്ന ആദ്യത്തെ മാധ്യമം 17ാം നൂറ്റാണ്ടിൽ വന്ന കാലം തൊ​േട്ട ദുഷിപ്പുകളും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ മുഖ്യധാര മാധ്യമങ്ങൾ തകരും എന്ന വാദത്തിന്​ അടിസ്ഥാനമില്ല. രൂപമാറ്റങ്ങളോടെയാണെങ്കിലും അവ നിലനിൽക്കുമെന്ന്​ തന്നെയാണ്​ പുതിയ പ്രവണതകൾ സൂചിപ്പിക്കു​ന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടി.വി. ഹിക്​മത്ത്​ കൺവീനർ ഗിരീഷ്​ ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.