മലയാളി മീഡിയ ഫോറം ഉപന്യാസ മത്സരം നിരഞ്ജന ആനന്ദ് (ഇന്ത്യന്‍ എജുക്കേഷണല്‍ സ്കൂള്‍, (ഐ.ഇ.എസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി

mmf essay 2

കുവൈറ്റ്‌ സിറ്റി: മലയാളി മീഡിയ ഫോറം കുവൈറ്റ്‌, പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ഒന്ന്‍ രണ്ട് സമ്മാനങ്ങള്‍ പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. നിരഞ്ജന ആനന്ദ് (ഇന്ത്യന്‍ എജുക്കേഷണല്‍ സ്കൂള്‍, (ഐ.ഇ.എസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, മെറില്‍ സൂസന്‍ സാം (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, സാല്‍മിയ-സീനിയര്‍) രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂളിലെ ശശാങ്ക് ചീക്കലയും നിഷല്‍ അലക്സാണ്ടറും മൂന്നാം സ്ഥാനം പങ്കിട്ടു.

നോട്ട് നിരോധനം, ഗുണവും-ദോഷവും എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സര വിജയികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകള്‍ മീഡിയ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് വിതരണംചെയ്യും. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും തദവസരത്തില്‍ സമ്മാനിക്കും.