സുകുമാർ അഴീക്കോടിന്റെ 6 മത് അനുസ്മരണവും വിവിധ മത്സരങ്ങളും (ഫോക്) സംഘടിപ്പിക്കുന്നു

Foke azheekkod

ഫ്രണ്ട് സ് ഓഫ് കണ്ണൂർ  കുവൈറ്റ് എക് സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്) ന്റെ  നേതൃത്വത്തിൽ  2018 ഫെബ്രുവരി  2ന്  സുകുമാർ അഴീക്കോടിന്റെ 6 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് അബ്ബാസ്സിയ ഫോക് ഹാളില്‍ വച്ച്   വിവിധ മൽസരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു. 

 കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി മലയാള പ്രബന്ധരചനാ മൽസരം 3 മണി മുതൽ 4 മണി വരെയും  ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കായി മലയാള പ്രസംഗമത്സരം 4 മുതൽ 6 വരെയും ആയിരിക്കും നടത്തപ്പെടുക . 3 മുതൽ 7 വരെ ക്ലാസ്സുകൾ  ജൂനിയർ 8 മുതൽ 12 ക്ലാസ്സുകൾ വരെ സീനിയർ വിഭാഗങ്ങളായി തിരിച്ചായിരിക്കും മൽസരം. വിജയികള്‍ക്ക് അവാർഡുകൾ സമ്മാനിക്കും.

പേര് രെജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി 30/1/2018 ആയിരിക്കും.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 97861393,9661168194900668,97343960

E-mail: fokegen.sec@gmail.com