കല കുവൈറ്റിന് പുതിയ ഭാരവാഹികൾ

Bharavahikal 2

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ്അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്രകമ്മറ്റി പ്രസിഡന്റായി ആർ നാഗനാഥനേയും, ജനറൽസെക്രട്ടറിയായി സജി തോമസ് മാത്യുവിനേയും, ട്രഷററായി രമേഷ് കണ്ണപുരത്തേയും തെരഞ്ഞെടുത്തു. ആർ സുദർശൻ നഗറിൽ (നോട്ടിംഹാം ബ്രിട്ടീഷ് സ്കൂൾ, അബ്ബാസിയ) ചേർന്ന 39-മത് വാർഷിക പ്രതിനിധി സമ്മേളനമാണ് 2018 വർഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും, കമ്മറ്റിയെയും തെരഞ്ഞെടുത്തത്.

സി‌എസ് സുഗതകുമാർ, ടി‌വി ഹിക്മത്ത്, സജിത സ്കറിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജെ സജി അവതരിപ്പിച്ച  ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രമേഷ് കണ്ണപുരം അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക, വി‌ടി ബൽ‌റാമിന്റെ എകെജിക്കെതിരായ പരാമർശം പിൻ‌വലിക്കുക, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിക്ഷിപ്തമാക്കുക, പാസ്പോർട്ടിന്റെ നിറം മാറ്റുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ റിക്രൂട്ട്മെന്റ് ഫീസ് വർദ്ധനവ് പിൻ‌വലിക്കുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് വി‌വി രംഗൻ അവതരിപ്പിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട 340 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളുംഉൾപ്പടെ 363 പേർ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രസീത് കരുണാകരൻ (വൈസ് പ്രസിഡന്റ്), എം.പി.മുസ്ഫർ (ജോയിന്റ് സെക്രട്ടറി)  ജിജി ജോർജ്ജ് (സാമൂഹ്യവിഭാഗം സെക്രട്ടറി), ജിതിൻ പ്രകാശ് (മീഡിയ സെക്രട്ടറി), ദിലീപ് നടേരി (സാഹിത്യ വിഭാഗം സെക്രട്ടറി), നവീൻ (കായിക വിഭാഗം സെക്രട്ടറി), രെഹിൽ കെ മോഹൻ‌ദാസ് (കലാ വിഭാഗം സെക്രട്ടറി), പ്രജോഷ് (അബുഹലീഫ മേഖലാ സെക്രട്ടറി), രവീന്ദ്രൻപിള്ള (ഫഹാഹീൽ മേഖലാ സെക്രട്ടറി), പ്രിന്റ്സ്റ്റൺ ഡിക്രൂസ് (അബ്ബാസിയ മേഖലാസെക്രട്ടറി), പി‌ആർ കിരൺ (സാൽമിയ മേഖലാ സെക്രട്ടറി), സി.കെ.നൗഷാദ്, ടോളിപ്രകാശ്, ശുഭ ഷൈൻ, ജെ സജി, ജ്യോതിഷ് ചെറിയാൻ, രംഗൻ, മാത്യു ജോസഫ്, നിസാർ കെവി, മൈക്കിൾ ജോൺ‌സൺ, രജീഷ് സി നായർ, അനിൽ കൂക്കിരി  എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റർ‌മാരായി കെ.വിനോദ്, അരവിന്ദൻ എന്നിവരെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റർ കെ വിനോദ് തെരഞ്ഞെടുപ്പ് നടപടിക്ക്രമങ്ങൾക്ക് നേതൃത്വം നല്കി.

ആസഫ് അലി, ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, അനിൽ സ്മൃതി എന്നിവർ മിനുട്സ് കമ്മിറ്റിയുടേയും, വിവി രംഗൻ, സലീം രാജ്, മണിക്കുട്ടൻ, മാത്യു ഉമ്മൻ, തോമസ്, സലീൽ ഉസ്മാൻ എന്നിവർ ക്രഡൻഷ്യൽകമ്മിറ്റിയുടേയും, ജിതിൻ പ്രകാശ്, ഷാജു വി ഹനീഫ്, നവീൻ, ശോഭ സുരേഷ് എന്നിവർ പ്രമേയകമ്മിറ്റിയുടേയും, ബിജു ജോസ്, സജീവ് എബ്രഹാം, ജോസഫ്, രാധാകൃഷ്ണൻ ഓമല്ലൂർ, കൃഷ്ണകുമാർ ചെറുവത്തൂർ, സുബിൻ, ഷൈമേഷ് എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റിയുടേയും, ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ടികെ സൈജു സ്വാഗതം ആശംസിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സമ്മേളനത്തിനു നന്ദി രേഖപ്പെടുത്തി.